ജ​ല​സേ​ച​ന വ​കു​പ്പി​ലെ പ്ര​മോ​ഷ​നു​ക​ൾ അ​ട്ടി​മ​റി​ക്കാനുള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം : എ​ൻ​ജി​ഒ​എ
Wednesday, December 2, 2020 11:26 PM IST
കോ​ഴി​ക്കോ​ട്: ജ​ല​സേ​ച​ന വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ അ​ട്ടി​മ​റി​ച്ച് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഢ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കേ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​

വെ​സ്റ്റ് ഹി​ൽ കാ​വേ​രി ഹൗ​സി​നു മു​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ സെ​റ്റോ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ ​വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ കെ ​കെ പ്ര​മോ​ദ് കു​മാ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി ര​ഞ്ജി​ത്ത്, നേ​താ​ക്ക​ളാ​യ സി ​എ​സ് ശ്രീ​കു​മാ​ർ, കെ.​എം ഷാ​ജു, എം.​പ്ര​കാ​ശ​ൻ, വാ​സു​ദേ​വ​ൻ, ശ്രീ​ഹ​രി, പി.​ഇ​ന്ദി​ര, അ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.