ആ​യോ​ട് മ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, June 13, 2021 11:57 PM IST
നാ​ദാ​പു​രം: ക​ണ്ടി​വാ​തു​ക്ക​ൽ ആ​യോ​ട് മ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ഒ​രാ​ഴ്ചക്കി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് കാ​ട്ടാ​ന​ക്കൂട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​ത്. ക​ണിരാ​ഗ​ത്തി​ൽ ദേ​വ​സ്യ​യു​ടെ അ​രയേക്ക​ർ സ്ഥ​ല​ത്തെ ഇ​ഞ്ചി കൃ​ഷി ആ​ന​ക​ൾ ച​വി​ട്ടി​മെ​തി​ച്ചു. വാ​ഴ, ക​മു​ക്, തെ​ങ്ങ്, ക​​പ്പ മു​ത​ലാ​യ കൃ​ഷി​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം ആ​ന​യി​റ​ങ്ങി. ശ​ക്ത​മാ​യ മ​ഴ​കാ​ര​ണം ആ​ന​ക​ളെ തു​ര​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ. പ​ട​ക്കം പൊ​ട്ടി​ച്ചും, തീ​ക​ത്തി​ച്ചു​മാ​ണ് ക​ർ​ഷ​ക​ർ ആ​ന​യെ തു​ര​ത്തു​ന്ന​ത്. ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് വ​നംവ​കു​പ്പ് നി​ർ​മി​ച്ച സോ​ളാ​ർ ക​മ്പി​വേ​ലി ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന കൃ​ഷി ഇ​ട​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ഴ്ചക​ൾ​ക്ക് മു​മ്പ് ല​ഭി​ച്ച മ​ഴ​യി​ൽ ക​മ്പി​വേ​ലി​യി​ൽ വ​ള്ളി​പ​ട​ർ​പ്പു​ക​ൾ കാ​ട് പി​ടി​ച്ച് വ​ള​ർ​ന്ന​തോ​ടെ വൈ​ദ്യു​തി ഷോ​ട്ടാ​യ​താ​യി​രി​ക്കാം ആ​ന​ക​ൾ​ക്ക് ക​മ്പി​വേ​ലി ത​ക​ർ​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​നം വ​കു​പ്പ് ക​മ്പി​വേ​ലി​ക​ൾ സ്ഥാ​പി​ച്ച​തി​ന് ശേ​ഷം പി​ന്നീ​ട് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ന​ക​ൾ കൃ​ഷി​യി​ടം ക​ട​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത് മ​ല​യോ​ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.