ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി
Sunday, January 23, 2022 12:10 AM IST
മു​ക്കം: ഗാ​ർ​ഹി​ക പീ​ഡ​ന കേ​സി​ൽ ഹ​ര​ജി​ക്കാ​രി​ക്കു 23,45,000 രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി. അ​ധ്യാ​പി​ക​യാ​യി​രു​ന്ന കൊ​ടി​യ​ത്തൂ​ർ മി​ഥി​ല​യി​ൽ സോ​ഫി​യ ഭ​ർ​ത്താ​വി​നും ഭ​ർ​ത്താ​വി​ന്‍റെ പി​താ​വി​നും എ​തി​രെ താ​മ​ര​ശേ​രി ജൂ​ഡി​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടി​ന് മു​ൻ​പാ​കെ സ​മ​ർ​പി​ച്ച ഹ​ർ​ജി​യി​ലാ​ണ് വി​ധി.

ഭ​ർ​ത്താ​വാ​യി​രു​ന്ന കൊ​ടി​യ​ത്തൂ​ർ പൂ​ള​ക്ക​മ​ണ്ണി​ൽ മ​ൻ​സൂ​ർ അ​ലി, പി​താ​വ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ത​ന്നെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​യാ​ക്കു​ക​യും സ്വ​ർ​ണ​ഭാ​ര​ണ​ങ്ങ​ളും പ​ണ​വും ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ക​യും ചെ​യ്തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഹർ​ജി.


അ​തേ സ​മ​യം താ​ൻ സോ​ഫി​യ​യെ ത​ലാ​ക്കു ചൊ​ല്ലി​യെ​ന്നും പു​ന​ർ​വി​വാ​ഹം ചെ​യ്തെ​ന്നും മ​ൻ​സൂ​ർ അ​ലി വാ​ദി​ച്ചു. എ​ന്നാ​ൽ മ​ൻ​സൂ​ർ അ​ലി മാ​സം പ്ര​തി 7000 രൂ​പ കു​ട്ടി​ക്ക് ചി​ല​വി​നു ന​ൽ​ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​രി​യി​ൽ നി​ന്ന് എ​ടു​ത്തു പ​റ്റി​യ മു​ത​ലു​ക​ൾ, പ​ണം, ന​ഷ്ട​പ​രി​ഹാ​രം എ​ന്നീ നി​ല​ക​ളി​ൽ 23,45,000 രൂ​പ ന​ൽ​ക​ണ​മെ​ന്നു​മാ​ണ് വി​ധി. പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചു​ള്ള കോ​ട​തി വി​ധി​യാ​ന്നു​ണ്ടാ​യ​ത്. വാ​ദി ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ. പി.​സി. ന​ജീ​ബ് ഹാ​ജ​രാ​യി.