വ്യാപക നാശം വിതച്ച് കാറ്റ്
Sunday, May 19, 2019 12:10 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം, കൂ​രാ​ച്ചു​ണ്ട് മ​ണ്ടോ​പ്പാ​റ, കാ​ള​ങ്ങാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ൽ വീ​ശി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​നും കൃ​ഷി​ക​ൾ​ക്കും നാ​ശം. ക​ക്ക​യ​ത്തെ ക​ർ​ഷ​ക​ൻ ഐ​ക്കു​ള​മ്പി​ൽ തോ​മ​സി​ന്‍റെ തൊ​ഴു​ത്ത് ത​ക​ർ​ന്ന് പ​ശു​വി​ന് പ​രി​ക്കേ​റ്റു. മ​ണ്ണ​നാ​ൽ കു​ര്യാ​ച്ച​ന്‍റെ കൃ​ഷി​ക്ക് നാ​ശ​ം സം​ഭ​വി​ച്ചു.

പൂ​വ്വ​ത്തും​ചോ​ല മ​ണ്ടോ​പ്പാ​റ താ​മ​സി​ക്കും തു​ള്ളി​ക്ക​ണ്ടി മ​നോ​ജി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ​പ​റ​ന്നു. കാ​ള​ങ്ങാ​ലി വെ​ള്ളി​കു​ള​ത്ത് ഹ​മീ​ദി​ന്‍റെ കോ​ഴി​ഫാ​മി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ന​രി​ന​ട​യി​ൽ കാ​റ്റു​വീ​ശി വീ​ടു​ക​ൾ​ക്കും കൃ​ഷി​ക്കും നാ​ശം സം​ഭ​വി​ച്ചു.

സ്വാ​മി​മ​ഠം വി​ന​യ​ന്‍റെ ഓ​ടു​മേ​ഞ്ഞ വീ​ടി​ന് മു​ക​ളി​ൽ മ​രം​വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർന്നു. വീ​ടി​നകത്ത് കി​ട​ക്കു​ക​യാ​യി​രു​ന്ന വി​ന​യ​ന്‍റെ ത​ല​യ​്ക്ക് പ​രി​ക്കേ​റ്റിട്ടുമുണ്ട്. ക​ല്ലു​ങ്ക​ൽ വാ​സു​വി​ന്‍റെ ഷീ​റ്റി​ട്ട വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ​പ​റ​ന്നു. വാ​ഴ​കൃ​ഷി​യും ന​ശി​ച്ചു.

പ​ന​യു​ള്ള​പ​റ​മ്പി​ൽ ഗോ​പാ​ല​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​ തകർന്നു.​നാ​യ​ര്പ​റ്റ​മ്മ​ൽ ലീ​ല​യു​ടെ ഷീ​റ്റി​ട്ട വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു. കു​റ്റി​ലാ​ട്ട് പാ​ർ​വ്വ​തി​യ​മ്മ, എ​ട​മ​ന വി​ത്സ​ൺ, കു​ഴി​പ്പ​ള്ളി ഷി​നോ​ജ് എ​ന്നി​വ​രു​ടെ വീ​ടി​നും നാ​ശ​മു​ണ്ടാ​യി.