വ​ട​ക​ര​യി​ലെ തോ​ൽ​വി സി​പി​എ​മ്മി​ന്‍റെ ചോ​ര​ക്ക​ളി​ക്കുള്ള താ​ക്കീ​ത്: കെ.​കെ. ര​മ
Friday, May 24, 2019 12:29 AM IST
വ​ട​ക​ര: സി​പി​എമ്മിന്‍റെ ചോ​ര​ക്ക​ളി രാ​ഷ്‌ട്രീ​യത്തിനുള്ള താ​ക്കീ​താ​ണ് വ​ട​ക​ര​യി​ൽ കെ. ​മു​ര​ളീ​ധ​ര​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് ആ​ർ​എം​പി​ഐ നേ​താ​വ് കെ.​കെ. ര​മ.
സ്ഥാനാർഥി നിർണയത്തിനുമുന്പേ യുഡിഎഫിന് നിരുപാധിക പിന്തുണയാണ് ആർഎംപി നൽകിയതെന്നും സി​പി​എ​മ്മി​ന്‍റെ ധി​ക്കാ​ര രാ​ഷ്‌ട്രീ​യം വി​ല​പ്പോ​വി​ല്ലെ​ന്ന സ​ന്ദേ​ശമാണ് യുഡിഎഫ് വിജയം നൽകുന്നതെന്നും രമ പറഞ്ഞു. 19 മ​ണ്ഡ​ല​ങ്ങ​ളി​ലു​മു​ണ്ടാ​യ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്തു പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വയ്​ക്ക​ണ​മെ​ന്നും ര​മ പ​റ​ഞ്ഞു.