തി​രു​വ​മ്പാ​ടിയിൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കും
Tuesday, August 20, 2019 12:19 AM IST
മു​ക്കം: ‌ ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളെ കു​റി​ച്ചും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യാൻ ജോ​ർ​ജ് എം. ​തോ​മ​സ് എം ​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ൽ യോ​ഗം ചേ​ർ​ന്നു.
ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ അ​ധ്യ​ക്ഷ​ൻ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ എ​ന്ന​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ഉ​ണ്ടാ​യ നാ​ശ ന​ഷ്ട​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. പൊ​തു ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, കെ​ട്ടി​ട​ങ്ങ​ൾ, തു​ട​ങ്ങി​യ​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഇ​തി​ന​കം ത​ന്നെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പോ​ത്തു​ണ്ടി പാ​ലം പൈ​പ്പ് സ്ഥാ​പി​ച്ച് താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും തു​ഷാ​ര​ഗി​രി - ചി​പ്പി​ലി​ത്തോ​ട് റോ​ഡ് താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​നും ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.
കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു. മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ടി.​സി. അ​ബ്ദു​ള്ള (കൊ​ടി​യ​ത്തൂ​ർ), പി.​ടി. അ​ഗ​സ്റ്റി​ൻ (തി​രു​വ​മ്പാ​ടി), പി.​ആ​ർ. രാ​ഗേ​ഷ് (പു​തു​പ്പാ​ടി), ലി​സി ചാ​ക്കോ (കോ​ട​ഞ്ചേ​രി), സോ​ളി ജോ​സ​ഫ് (കൂ​ട​ര​ഞ്ഞി ) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.