പു​തു​പ്പാ​ടി ഭൂ​പ്ര​ശ്‌​നം; ഗ്രാ​മ​സ​ഭ​ക​ള്‍ സ​മാ​പി​ച്ചു
Tuesday, October 15, 2019 12:36 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി വി​ല്ലേ​ജ് പ​രി​ധി​യി​ലെ ഏ​താ​നും സ​ര്‍​വേ ന​മ്പ​റു​ക​ളിൽ കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം ക്ര​യ​വി​ക്ര​യം ത​ട​ഞ്ഞ ഒ​ന്ന്,18,19,20, 21 വാ​ര്‍​ഡു​ക​ളി​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​ന്ന പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ള്‍ പ​സ​മാ​പി​ച്ചു.
ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഗ്രാ​മ​സ​ഭ​യി​ല്‍ പ​ങ്കെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ഇ. ജ​ലീ​ല്‍ പ്ര​മേ​യ​മ​വ​ത​രി​പ്പി​ച്ചു. അങ്കണ‍ വാ​ടി​ക​ള്‍, ക്ലി​നി​ക്, ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ല്‍, മ​റ്റു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന​തും പ​തി​റ്റാ​ണ്ടു​ക​ളാ​യി എ​ല്ലാ രേ​ഖ​ക​ളും കൈ​വ​ശം വ​ച്ച് വ​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ക​ക്ഷി​ചേ​ര​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ പ്ര​ശ്‌​ന​ത്തി​ലി​ട​പെ​ട്ട് ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്നും പ്ര​മേ​യം ഐ​ക്യ​ക​ണ്‌​ഠേ​ന ആ​വ​ശ്യ​പ്പെ​ട്ടു.
വൈ​സ് പ്ര​സി​ഡന്‍റ് കു​ട്ടി​യ​മ്മ മാ​ണി, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ് മാ​ക്ക​ണ്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു, മെം​മ്പ​ര്‍​മാ​രാ​യ ഷാ​ഫി വ​ള​ഞ്ഞ​പാ​റ, മു​ത്തു അ​ബ്ദു​സ​ലാം, ഭൂ​സം​ര​ക്ഷ​ണ ജ​ന​കീ​യി സ​മി​തി നേ​താ​ക്ക​ളാ​യ ഗി​രീ​ഷ് ജോ​ണ്‍, ബി​ജു താ​നി​ക്കാ​ക്കു​ഴി തുടങ്ങി യവർ ​പ്ര​സം​ഗി​ച്ചു.
വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ഗ്രാ​മ​സ​ഭ​ക​ളി​ല്‍ ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യി ഇന്നു മു​ത​ല്‍ 20 വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ത്യേ​ക കൗ​ണ്ട​ര്‍ ഒ​രു​ക്കാ​നും തീ​ര​മാ​നി​ച്ചു.