ഈ ​വ​ര്‍​ഷം ഒ​രു കോ​ടി വൃ​ക്ഷ​ത്തൈ വ​ച്ചു പി​ടി​പ്പി​ക്കും: മ​ന്ത്രി ടി.​പി.രാ​മ​കൃ​ഷ്ണ​ന്‍
Wednesday, February 19, 2020 1:07 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം ഒ​രു കോ​ടി വൃ​ക്ഷ​ത്തൈ വ​ച്ചു പി​ടി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. 'മി​ഷ​ന്‍ തെ​ളി​നീ​ര്‍' ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പെ​രു​വ​യ​ലി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​റു​ത്തേ​ട​ത്ത് പ​റ​മ്പു​കു​ള​മാ​ണ് ശു​ചീ​ക​രി​ച്ച​ത്.
ഓ​രോ പ​ഞ്ചാ​യ​ത്തി​ലും വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ന്ന കാ​ര്യം ആ​സൂ​ത്ര​ണം ചെ​യ്യ​ണം. മു​ഖ്യ​പ​രി​ഗ​ണ​ന ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍​ക്കാ​ണ് ന​ല്‍​കു​ക. ഓ​രോ വീ​ടു​ക​ളി​ലും എ​ന്തു മ​രം വ​ച്ചു പി​ടി​പ്പി​ക്ക​ണ​മെ​ന്ന​ത് പ​ഞ്ചാ​യ​ത്ത്, വാ​ര്‍​ഡ്, അ​യ​ല്‍​ക്കൂ​ട്ട ത​ല​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ നി​ര​വ​ധി കു​ള​ങ്ങ​ള്‍ ശു​ചീ​ക​രി​ച്ച് ശു​ദ്ധ​ജ​ലം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഇ​ത്ത​രം പ​ദ്ധ​തി​ക​ളെ​ല്ലാം വി​ജ​യ​ക​ര​മാ​യി മാ​റു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടാ​ണ്.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ സൃ​ഷ്ടി​ക്ക​ണം. പു​റ​മ്പോ​ക്ക് ഭൂ​മി, പ​ഞ്ചാ​യ​ത്ത് കൈ​വ​ശ​മു​ള്ള ഭൂ​മി, റ​വ​ന്യൂ ഭൂ​മി തു​ട​ങ്ങി​യ​വ​യി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ധാ​രാ​ളം വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച് ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ന്നോ ര​ണ്ടോ എ​ന്ന രീ​തി​യി​ല്‍ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടു​കൂ​ടി പ​ച്ച​ത്തു​രു​ത്തു​ക​ള്‍ നി​ര്‍​മ്മി​ക്ക​ണം. മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നും ശു​ദ്ധ​വാ​യു, ശു​ദ്ധ​ജ​ലം എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഇ​വ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ശു​ദ്ധ​വാ​യു വി​ല ന​ല്‍​കി വാ​ങ്ങേ​ണ്ട ഒ​രു സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കാന്‍ പാ​ടി​ല്ല.
പി.​ടി.​എ റ​ഹീം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി ജ​ല​സം​ര​ക്ഷ​ണ സ​ന്ദേ​ശം ന​ല്‍​കി.
ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു ജ​ല പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ ഭ​ര​ണ​കൂ​ടം, ഹ​രി​ത കേ​ര​ള​മി​ഷ​ന്‍, ശു​ചി​ത്വ​മി​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ല്ലാ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു പ്ര​ധാ​ന കു​ളം ഏ​റ്റെ​ടു​ത്ത് ശു​ചീ​ക​രി​ച്ച് സൗ​ന്ദ​ര്യ​വ​ത്കര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ന​സീ​ബ റാ​യ്, പെ​രു​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൈ.​വി. ശാ​ന്ത, പെ​രു​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജു​മൈ​ല കു​ന്നു​മ്മ​ല്‍, സ്ഥി​രം സ​മി​തി അം​ഗം പി.​കെ. ഷ​റ​ഫു​ദ്ദീന്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​കാ​ശ്, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ പി.​എം. സൂ​ര്യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ​സ്. സി​ന്ധു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.