ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, July 5, 2020 11:30 PM IST
തി​രു​വ​മ്പാ​ടി: ഓ​ൺ​ലൈ​ൻ മീ​ഡി​യ അ​ഡ്മി​ൻ​സ് കോ​ഴി​ക്കോ​ട് (ഒ​എം​എ​കെ) ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഓ​ൺ​ലൈ​ൻ മീ​ഡി​യ അ​ഡ്മി​ൻ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ്പാ​ക്കി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​യ​മ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്താ​ർ പു​റാ​യി​ൽ (പ്ര​സി​ഡ​ന്‍റ്), ഫാ​സി​ൽ തി​രു​വ​മ്പാ​ടി (സെ​ക്ര​ട്ട​റി) ജോ​ൺ​സ​ൺ ഈ​ങ്ങാ​പ്പു​ഴ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ബി​ല്ലു​ക​ൾ സ്വീ​ക​രി​ക്കു​മെന്ന്

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി റ​ബർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ മേയ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലെ റ​ബർ വി​ൽപ്പ​ന ബി​ല്ലു​ക​ൾ ഏ​ഴ്, എ​ട്ട് തി​യതി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ സം​ഘം ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.