ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ ആഘോഷിക്കും
Saturday, January 16, 2021 12:37 AM IST
മീ​ന​ങ്ങാ​ടി: മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ശാ​മു​വേ​ൽ മോ​ർ പീ​ല​ക്സീ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​പ്പ​ത്തി​യാ​റാം ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ ആ​ഘോ​ഷി​ക്കും.
പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കൊ​ടി ഉ​യ​ർ​ത്ത​ൽ, 6.15 ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന​യും എ​ട്ടി​ന് തി​രു​മേ​നി​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ യോ​ഗ​വും ചേ​രും.