ന്യൂ​ന​മ​ർ​ദം: വ​യ​നാ​ട്ടി​ലും നാ​ശ​ന​ഷ്ടം
Sunday, May 16, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: അ​റ​ബി​ക്ക​ട​യി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​യ്ത മ​ഴ​യി​ൽ വ​യ​നാ​ട്ടി​ലും നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ രാ​വി​ലെ 10 വ​രെ​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ത​ക​ർ​ത്തു​പെ​യ്ത​ത്. ചി​ലേ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും വീ​ശി. ശ​നി​യാ​ഴ്ച രാ​വി​ലെ അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ വൈ​ത്തി​രി​യി​ൽ 80 മി​ല്ലി മീ​റ്റ​ർ മ​ഴ പെ​യ്തു. കു​പ്പാ​ടി 28.2 മി​ല്ലി മീ​റ്റ​ർ , മാ​ന​ന്ത​വാ​ടി 26.4 മി​ല്ലി മീ​റ്റ​ർ, പ​ടി​ഞ്ഞാ​റ​ത്ത​റ ഡാം 62.5 ​മി​ല്ലി മീ​റ്റ​ർ, അ​ന്പ​ല​വ​യ​ൽ 39 മി​ല്ലി മീ​റ്റ​ർ, മാ​ന​ന്ത​വാ​ടി 33.5 മി​ല്ലി മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യു​ടെ അ​ള​വ്.

ത​ല​പ്പു​ഴ-​മ​ക്കി​മ​ല റൂ​ട്ടി​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പം മ​രം​വീ​ണ് വൈ​ദ്യു​തി ലൈ​ൻ ത​ക​ർ​ന്നു. റോ​ഡി​ൽ പ​തി​ച്ച മ​രം അ​ഗ്നി-​ര​ക്ഷാ​സേ​ന, കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​ത ത​ട​സം നീ​ക്കി.

നെ​ൻ​മേ​നി ചി​റ്റൂ​ർ കു​റു​മ കോ​ള​നി​യി​ലെ മാ​ങ്ങാ​പ്പു​ര കൃ​ഷ്ണ​ന്‍റെ വീ​ട് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ക​ർ​ന്നു. 65കാ​ര​നാ​യ കൃ​ഷ്ണ​നു പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​മ​ട്ടു​ചാ​ൽ വി​ല്ലേ​ജ് ചീ​ന​പ്പു​ൽ വ​ട്ടി​ക്കു​ന്ന് അ​യൂ​ബി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ ത​ക​ർ​ന്നു. ബ​ത്തേ​രി വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ന്‍റെ കാ​ര്യാ​ല​യ പ​രി​സ​ര​ത്തു പാ​ത​യോ​ര​ത്തെ മ​രം വീ​ണ് പ​ഴ​യ​പു​ര​യി​ൽ ബോ​ബി സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടി​ന്‍റെ മ​തി​ലും ഗെ​യ്റ്റും ന​ശി​ച്ചു. കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് മ​രം ക​ട​പു​ഴ​കി​യ​ത്. ന​വീ​ക​ര​ണം ന​ട​ക്കു​ന്ന മേ​പ്പാ​ടി-​ചൂ​ര​ൽ​മ​ല റോ​ഡി​ൽ ചൂ​ര​ൽ​മ​ല​യി​ലും ക​ള്ളാ​ടി​യി​ലും മീ​റ്റ​റു​ക​ളോ​ളം നീ​ള​ത്തി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ക്കൊ​ന്പു​ക​ൾ പൊ​ട്ടി ലൈ​നി​നു മു​ക​ളി​ൽ വീ​ണ് പ​ലേ​ട​ത്തും വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​യി. പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​ക​ളും പു​ഴ​ക​ളും നി​റ​ഞ്ഞൊ​ഴു​ക​യാ​ണ്. വ​യ​ലു​ക​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. കാ​റ്റി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി വാ​ഴ​ക​ൾ ന​ശി​ച്ചു.