നാ​ടി​നെ വി​റ​പ്പി​ച്ച ന​ര​ഭോ​ജി ക​ടു​വ​യെ മ​യ​ക്കുവെ​ടി​വ​ച്ച് പി​ടി​കൂ​ടി
Saturday, October 16, 2021 1:22 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ നീ​ല​ഗി​രി​യി​ലെ ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ൽ നാ​ടി​നെ വി​റ​പ്പി​ച്ച ന​ര​ഭോ​ജി ക​ടു​വ 21 ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പി​ടി​യി​ൽ. മ​സി​ന​ഗു​ഡി​യി​ൽ നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ന​ത്തി​ൽ​വ​ച്ച് വ​നം​വ​കു​പ്പ് മ​യ​ക്കു വെ​ടി​വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്, കേ​ര​ള, ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് സം​യു​ക്ത സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ ക​ലൈ​വാ​ണ​ൻ, സു​കു​മാ​ര​ൻ, അ​ശോ​ക് കു​മാ​ർ, രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​യ​ക്ക് വെ​ടി​വ​ച്ച​ത്. മ​സി​ന​ഗു​ഡി തൊ​പ്പ​ക്കാ​ട് റോ​ഡി​ൽ ക​ണ്ട ക​ടു​വ​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മ​യ​ക്ക് വെ​ടി​വ​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​ടു​വയ്ക്കാ​യി ഊ​ർ​ജി​ത തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ണ്ടും മ​യ​ക്ക് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് ത​വ​ണ മ​യ​ക്കു​വെ​ടി​വ​ച്ചു. മ​യ​ങ്ങി​യ ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി​യാ​ണ് വ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​ച്ച​ത്. പി​ന്നീ​ട് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി മൈ​സൂ​ർ മൃ​ഗ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു പോ​യി. മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യ​തി​നു ശേ​ഷം ചെ​ന്നൈ വ​ണ്ട​ല്ലൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണോ അ​തോ മൈ​സൂ​രി​ൽ ത​ന്നെ നി​ർ​ത്ത​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് മ​സി​ന​ഗു​ഡി​യി​ലെ​ത്തി​യ ത​മി​ഴ്നാ​ട് വ​നം​മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ക​ടു​വ​യെ ആ​ദ്യം വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​തി​നെ ചോ​ദ്യം ചെ​യ്ത് സ്വ​കാ​ര്യ വ്യ​ക്തി ചെ​ന്നൈ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ടു​വ​യെ ജീ​വ​നോ​ടെ പി​ടി​കൂ​ട​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം മു​ത​ൽ ത​ന്നെ കൂ​ട് വെ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​വ​സാ​നം മ​യ​ക്ക് വെ​ടി​വെ​ച്ച് പി​ടി​കൂ​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നാ​ല് പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ക്കു​ക​യും മു​പ്പ​തി​ൽ​പ്പ​രം വ​ള​ർ​ത്തു ജീ​വി​ക​ളെ കൊ​ല്ലു​ക​യും ചെ​യ്തി​രു​ന്നു. നാ​ഷ​ന​ൽ ടൈ​ഗ​ർ അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് സെ​ക്ര​ട്ട​റി സു​പ്രി​യ സാ​ഹു, ത​മി​ഴ്നാ​ട് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ശേ​ഖ​ർ കു​മാ​ർ നീ​ര​ജ്, മു​തു​മ​ല ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്രം ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ വെ​ങ്കി​ടേ​ഷ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക​ടു​വ​യെ മ​യ​ക്ക് വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ നാ​ടി​നെ വി​റ​പ്പി​ച്ച മൂ​ന്ന് ക​ടു​വ​ക​ളെ നീ​ല​ഗി​രി​യി​ൽ വെ​ടി​വെ​ച്ചു കൊ​ന്നി​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​റി​വ് കാ​ര​ണം ഉ​ൾ​വ​ന​ത്തി​ൽ നി​ന്ന് ഇ​ര​യെ തേ​ടി​പി​ടി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന​ത്.