ശ​ന്പ​ള​മി​ല്ല: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പുസ​മ​രം ഇ​ന്ന്
Thursday, November 25, 2021 12:49 AM IST
ഗൂ​ഡ​ല്ലൂ​ർ: കൃ​ത്യ​മാ​യി ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മേ​ൽ ഗൂ​ഡ​ല്ലൂ​രി​ലെ സി​ൽ​വ​ർ ഗ്ലൗ​ഡ് എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന് കാ​ത്തി​രി​പ്പ് സ​മ​രം ന​ട​ത്തും. എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് തു​ട​ങ്ങു​ന്ന സ​മ​ര​ത്തി​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ക്കും. നാ​ല് മാ​സ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ളം വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല.
തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്പോ​ൾ ബാ​ല​ൻ​സ് തു​ക​യി​ൽ നി​ന്ന് ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കി തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​യ അ​ട​പ്പി​ക്കു​ന്ന സ്വ​ഭാ​വ​മാ​ണ് എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ത​ട്ടി​പ്പ് ഇ​നി ന​ട​ക്കി​ല്ലെ​ന്നും മു​ഴു​വ​ൻ തു​ക​യും ന​ൽ​കു​ന്ന​ത് വ​രെ കാ​ത്തി​രി​പ്പ് സ​മ​രം തു​ട​രു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം തൊ​ഴി​ലാ​ളി​ക​ൾ ക​റു​പ്പ് ബാ​ഡ്ജ് അ​ണി​ഞ്ഞ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​യി​ര​ത്തി​ൽ​പ്പ​രം ഏ​ക്ക​ർ പ​ര​പ്പ​ള​വി​ലെ എ​സ്റ്റേ​റ്റി​ൽ തേ​യി​ല, കാ​പ്പി, കു​രു​മു​ള​ക്, ഏ​ലം തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ന​ഷ്ട​ത്തി​ലാ​ണ് എ​സ്റ്റേ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ത്കൊ​ണ്ടാ​ണ് കൃ​ത്യ​മാ​യി ശ​ന്പ​ളം ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നു​മാ​ണ് മാ​നേ​ജ്മെ​ന്‍റ് പ​റ​യു​ന്ന​ത്.