സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ർ: മ​ന്ത്രി സ്മൃ​തി ഇ​റാ​നി സ​ന്ദ​ർ​ശി​ച്ചു
Tuesday, May 3, 2022 11:13 PM IST
ക​ൽ​പ്പ​റ്റ: ആ​സ്പി​രേ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ർ കേ​ന്ദ്ര വ​നി​ത ശി​ശു ക്ഷേ​മ മ​ന്ത്രി സ്മൃ​തി ഇ​റാ​നി സ​ന്ദ​ർ​ശി​ച്ചു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് സ​ഖി.

സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര നി​യ​മ സ​ഹാ​യം, കൗ​ണ്‍​സി​ലിം​ഗ്, പോ​ലീ​സ് സം​ര​ക്ഷ​ണം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന​ത്. സ​ഖി​യി​ൽ നി​ല​വി​ൽ ര​ണ്ടു വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്ന് അ​ന്തേ​വാ​സി​ക​ളാ​ണു​ള്ള​ത്. ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ർ​വി​ന്ദ് സു​കു​മാ​ർ, സ​ബ്ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം വാ​ർ​ഡി​ലു​ള്ള പൊ​ന്ന​ട അ​ങ്ക​ണ​വാ​ടി, ക​ണി​യാ​ന്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ത​ളി​ർ വ​ര​ദൂ​ർ സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി സ​ന്ദ​ർ​ശി​ച്ചു.