കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധം ഊ​ര്‍​ജി​ത​മാ​ക്കി
Monday, November 11, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: ക​ര്‍​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ര​ങ്ങു​ക​ള്‍ ചാ​വു​ക​യും ബാ​വ​ലി​യി​ല്‍ കു​ര​ങ്ങി​നെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധം ആ​രോ​ഗ്യ​വ​കു​പ്പ് ഊ​ര്‍​ജി​ത​മാ​ക്കി.
താ​മ​സ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും സ​ഞ്ചാ​രി​ക​ളും അ​ട​ക്കം വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​ര്‍ ചെ​ള്ളു​ക​ടി ഏ​ല്‍​ക്കാ​തി​രി​ക്കാ​നു​ത​കു​ന്ന റി​പ്പ​ലെ​ന്‍റുക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. വ​ന​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ മൂ​ടു​ന്ന വ​സ്ത്ര​വും കാ​ല്‍​മു​ട്ടു​വ​രെ എ​ത്തു​ന്ന ഗം ​ബൂ​ട്ടും ധ​രി​ക്ക​ണം.
വ​ന​ത്തി​ല്‍​നി​ന്നു മ​ട​ങ്ങി​യ​ശ​ഷം കൈ​കാ​ലു​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ യ​ഥാ​സ​മ​യം സ്വീ​ക​രി​ക്ക​ണം.
ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ണ്.
ക​ഴി​ഞ്ഞ​വ​ര്‍​ഷം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ ബൂ​സ്റ്റ​ര്‍ ഡോ​സി​നു അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.