പ​രി​യാ​രം സ്കൂ​ളി​ൽ സെ​മി​നാ​റും ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി
Sunday, December 15, 2019 12:16 AM IST
പ​രി​യാ​രം: ഗ​വ.​ഹൈ​സ്കൂ​ളി​ൽ ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​വും ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വം ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ത്തി.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സി​ഇ​ആ​ർ​ടി ഫാ​ക്ക​ൽ​റ്റി വി.​കെ. മ​നോ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​സി. അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തം​ഗം സു​മി​ത്ര, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എം. ​സു​നി​ൽ​കു​മാ​ർ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സ​വി​ത, സ്കൂ​ൾ ലീ​ഡ​ർ എ​സ്.​പി. ഐ​ശ്വ​ര്യ, കെ.​എം. താ​ജു​ദ്ദീ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് വാ​ഴ​യി​ൽ , പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ. ​കു​ട്ടി​ഹ​സ​ൻ , ഹെ​ഡ്മി​സ്ട്ര​സ് വി.​കെ. സു​ന​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്യൂ ​വ​ണ്‍ അം​ഗം കെ. ​സു​രേ​ഷ്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി​യ ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ൽ പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സി​ലെ നി​വേ​ദി​ത എ​സ്. സു​നി​ൽ, കെ.​ടി. അ​ന​സ് മാ​ലി​ക് ടീം ​ഒ​ന്നും വെ​ള്ള​മു​ണ്ട ജി​എം​എ​ച്ച്എ​സ്എ​സി​ലെ സ​ഫ​ർ ദേ​വ്, സി.​എം. പ്ര​ത്യു​ൻ ടീം ​ര​ണ്ടും ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ​യി​ലെ ഹൃ​ത്വി​ക് എ​സ്. ബി​ജു, ആ​ദി​നാ​ഥ് സ​രി​ൻ ടീം ​മൂ​ന്നും സ്ഥാ​നം നേ​ടി. വി​ജ​യി​ക​ൾ​ക്ക് എം​എ​ൽ​എ സ​മ്മാ​നം ന​ൽ​കി.