കെഎ​സ്ആ​ർ​ടി​സി ട്രി​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Monday, January 20, 2020 12:18 AM IST
മാ​ന​ന്ത​വാ​ടി: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ന​ന്ത​വാ​ടി- ക​ല്ലോ​ടി-​പു​തു​ശേ​രി-​തേ​റ്റ​മ​ല റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി നി​ർ​ത്ത​ലാ​ക്കി​യ 50 ട്രി​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ട​വ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ന്ത​ര ജീ​പ്പ് സ​ർ​വീ​സ് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കു​ന്നി​ലെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ട്രി​പ്പു​ക​ൾ റ​ദ്ദാ​ക്കി​യ​ത് നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ ദു​രി​തത്തിലാക്കു​ക​യാ​ണ്. ട്രി​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​കി​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു ചാ​ല​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ. ലോ​റ​ൻ​സ്, വി.​എം. ജോ​സ്, ജി​നീ​ഷ് എ​ള​ന്പാ​ശേ​രി, സി​ബി ജോ​ണ്‍, അ​നൂ​പ് ഇ​ര​മം​ഗ​ല​ത്ത്, തോ​മ​സ് നി​ര​പ്പേ​ൽ, എ.​പി. ജോ​സ്, ,ഏ​ബ്ര​ഹാം, ജോ​യി ചി​റ്റാ​ട്ടു​ക​ര, ജോ​സ് കാ​ന​ത്തി​ൽ, പി.​ജെ. ചാ​ക്കോ, പി.​ജെ. ബി​നോ​യ്, ഷാ​ന്‍റു മാ​ത്യു, ജോ​ണ്‍​സ​ണ്‍ പ​റ​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.