ചു​മ​ര്‍​ചി​ത്ര​ക​ലാ​സ​ങ്കേ​ത​ങ്ങ​ള്‍ ജീ​വ​നോ​പാ​ധി​യാ​ക്കി ചി​ത്ര​മാ​ല മ്യൂ​റ​ല്‍ പാ​ല​സ് ക്ല​സ്റ്റ​ര്‍
Saturday, February 22, 2020 12:09 AM IST
ക​ല്‍​പ്പ​റ്റ:​ചു​മ​ര്‍​ച്ചി​ത്ര​ക​ലാ​സ​ങ്കേ​ത​ങ്ങ​ള്‍ ജീ​വ​നോ​പാ​ധി​യാ​ക്കി വ​നി​താ​കൂ​ട്ടാ​യ്മ. ജീ​വ​ന്‍​ജ്യോ​തി എ​ന്ന പേ​രി​ല്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക വി​ക​സ​ന സം​ഘ​ട​ന​യു​ടെ കീ​ഴി​ല്‍ രൂ​പീ​ക​രി​ച്ച ചി​ത്ര​മാ​ല മ്യൂ​റ​ല്‍ പാ​ല​സ് ക്ല​സ്റ്റ​റി​ലെ അം​ഗ​ങ്ങ​ളാ​ണ് ചു​മ​ര്‍​ച്ചി​ത്ര​ക​ലാ​സ​ങ്കേ​ത​ങ്ങ​ള്‍ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. മ്യൂ​റ​ല്‍ പെ​യി​ന്റിം​ഗി​ല്‍ വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ 15 വ​നി​ത​ളാ​ണ് ചി​ത്ര​മാ​ല ക്ല​സ്റ്റ​റി​ല്‍. ചു​മ​ര്‍, സാ​രി, ചു​രി​ദാ​ര്‍, ഷ​ര്‍​ട്ട്, ഷാ​ള്‍, തു​ണി​സ​ഞ്ചി, കാ​ന്‍​വാ​സ്, മു​ള, ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ള്‍, ചി​ര​ട്ട, ആ​ഭ​ര​ണ​ങ്ങ​ള്‍, മ​രം ഉ​രു​പ്പ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ മ്യൂ​റ​ല്‍ പെ​യി​ന്റിം​ഗ് ന​ട​ത്തു​ന്ന​തി​ലാ​ണ് ചി​ത്ര​മാ​ല അം​ഗ​ങ്ങ​ള്‍​ക്കു വൈ​ദ​ഗ്ധ്യം. മ്യൂ​റ​ല്‍ പെ​യി​ന്റിം​ഗ് ന​ട​ത്തി ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും മേ​ള​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വി​റ്റ​ഴി​ക്കു​ന്ന​ത്. 2019ല്‍ ​ന​ബാ​ര്‍​ഡ് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തി​യ വി​പ​ണ​നോ​ത്സ​വ​ത്തി​ല്‍ പു​തു​മ​യാ​ര്‍​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​ത്തി​നു ജീ​വ​ന്‍​ജ്യോ​തി​ക്കു പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.
വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി അ​ഞ്ചു വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് വ​നി​ത​ക​ള്‍ മ്യൂ​റ​ല്‍ പെ​യി​ന്റിം​ഗി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യ​ത്. ചി​ത്ര​മാ​ല ക്ല​സ്റ്റ​ര്‍ അം​ഗ​ങ്ങ​ള്‍ മ്യൂ​റ​ല്‍ പെ​യി​ന്റിം​ഗ് ന​ട​ത്തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും വ​ര​ച്ചാ​ര്‍​ത്ത്-2020 എ​ന്ന പേ​രി​ല്‍ നാ​ളെ മു​ത​ല്‍ 27 വ​രെ ക​ല്‍​പ്പ​റ്റ വി​ജ​യ പ​മ്പ് പ​രി​സ​ര​ത്തു ന​ട​ത്തു​മെ​ന്നു ജീ​വ​ന്‍​ജ്യോ​തി പ്ര​സി​ഡ​ന്റ് വി.​എ. അ​ഗ​സ്തി, ട്ര​ഷ​റ​ര്‍ സ​ണ്ണി ആ​ല​ഞ്ചേ​രി, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ പി.​എം. പ​ത്രോ​സ്, ഡ​യ​റ​ക്ട​ര്‍ ഏ​ലി​യാ​മ്മ വെ​ട്ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ന​ബാ​ര്‍​ഡി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം 25നു ​ഉ​ച്ച​യ്ക്കു ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പൊ​തു​സ​മ്മേ​ള​ന​വും ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ ഉ​ത്പ​ന്ന സ​മാ​രം​ഭ​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ബാ​ര്‍​ഡ് ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍. ശ്രീ​നി​വാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​സാ​ജി​ത ആ​ദ്യ​വി​ല്‍​പ​ന ന​ട​ത്തും. .
ജീ​വ​ന്‍ ജ്യോ​തി തു​ട​ങ്ങു​ന്ന സെ​ന്റ് അ​ല്‍​ഫോ​ന്‍​സ് പാ​ര​മ്പ​ര്യ ചു​മ​ര്‍​ച്ചി​ത്ര​ക​ല പ​ഠ​ന കേ​ന്ദ്രം സി​നി​മാ​താ​രം അ​ബീ​ന സേ​വ്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, ന​ബാ​ര്‍​ഡ് ഡി​ഡി​എം വി. ​ജി​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
കു​ടും​ബ​ശ്രീ, ഖാ​ദി ബോ​ര്‍​ഡ്, എ​ന്‍ ഊ​ര്, അ​ഗ്രി​ക​ള്‍​ച്ച​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​ക​ള്‍ എ​ന്നി​വ​യു​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ​ന​യും മേ​ള​യി​ല്‍ ഉ​ണ്ടാ​കും.
പ്ര​ദ​ര്‍​ശ​ന ന​ഗ​രി​യി​ല്‍ കു​ടും​ബ​ശ്രീ, എ​ന്‍ ഊ​ര് എ​ന്നി​വ​യു​ടെ ഫു​ഡ് കോ​ര്‍​ട്ട് പ്ര​വ​ര്‍​ത്തി​ക്കും. 24,25 തി​യ​തി​ക​ളി​ല്‍ ചി​ത്ര​മാ​ല ക്ല​സ്റ്റ​ര്‍ അം​ഗ​ങ്ങ​ള്‍ സാ​രി, മു​ള, ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ള്‍, കാ​ന്‍​വാ​സ് എ​ന്നി​വ​യി​ല്‍ ത​ത്സ​മ​യം മ്യൂ​റ​ല്‍ പെ​യി​ന്റിം​ഗ് ന​ട​ത്തും.
നെ​റ്റി​പ്പ​ട്ട നി​ര്‍​മാ​ണ​വും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പ​രി​ച​യ​പ്പെ​ടു​ത്തും. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് മേ​ള.