വോ​ട്ട​ർ​പ്പ​ട്ടി​ക സു​താ​ര്യ​മാ​ക്ക​ണം: മു​സ് ലിം ലീ​ഗ്
Wednesday, August 5, 2020 10:51 PM IST
ക​ൽ​പ്പ​റ്റ:​ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ അ​ർ​ഹ​മാ​യ മു​ഴു​വ​ൻ പേ​രെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മു​സ് ലിം ലീ​ഗ് ജി​ല്ലാ നേ​തൃ​യോ​ഗം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. 2020 ജ​നു​വ​രി അ​വ​സാ​നം പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ടു പ​ട്ടി​ക​യി​ൽ വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തു​മൂ​ലം ഹി​യ​റിം​ഗ് ന​ട​ത്താ​നാ​യി​ല്ല. നി​ര​വ​ധി അ​പേ​ക്ഷ​ക​ർ ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി അ​വ​സ​രം ന​ല​കി അ​ർ​ഹ​രെ വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ക്ക​ണ​മെ​ന്നു യോ​ഗം നി​ർ​ദേ​ശി​ച്ചു.
ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ യോ​ഗം പാ​ർ​ട്ടി അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി. മാ​യ​ൻ ഹാ​ജി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.