ടൈ​ൽ ക​ഷ​ണ​ങ്ങ​ളി​ൽ മ​നോ​ഹ​ര ചെ​ടി​ച്ച​ട്ടി​ക​ൾ നി​ർ​മി​ച്ച് കോ​ള​ജ് അ​ധ്യാ​പ​ക​ൻ; ചെ​ടി​ച്ച​ട്ടി​ക​ളി​ലെ സി​റി​യ​ക് ട​ച്ച്
Saturday, October 31, 2020 1:28 AM IST
കൂ​ത്തു​പ​റ​മ്പ്: പൊ​ട്ടി​യ ടൈ​ൽ ക​ഷ​ണ​ങ്ങ​ൾ​ക്കൊ​ണ്ട്‌ ചെ​ടി​ച്ച​ട്ടി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് ശ്ര​ദ്ധേ​യ​നാ​കു​ക​യാ​ണ് കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ലെ ഐ​ടി വി​ഭാ​ഗം മേ​ധാ​വി സി​റി​യ​ക് കെ.​ജോ​സ്. ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ വി​ര​സ​ത മാ​റ്റാ​ൻ പ​ല​രും പ​ല​ത​ര​ത്തി​ലു​ള്ള ക്രാ​ഫ്റ്റ് വ​ർ​ക്കു​ക​ളി​ൽ മു​ഴു​കി​യ​പ്പോ​ൾ വ്യ​ത്യ​സ്ത​മാ​യൊ​രു ആ​ശ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

സി​റി​യ​ക്കി​നി​ത് വെ​റു​മൊ​രു നേ​രം​പോ​ക്ക് മാ​ത്ര​മാ​യി​രു​ന്നി​ല്ല, മ​റി​ച്ച് വ​ലി​യൊ​രു ബി​സി​ന​സ് സാ​ധ്യ​ത​യും ഒ​പ്പം പ​രി​സ​ര​ശു​ചീ​ക​ര​ണ​വും കൂ​ടി​യാ​ണ്. ഇ​ന്ന് മി​ക്ക​യി​ട​ങ്ങ​ലി​ലും നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കു​ശേ​ഷം ബാ​ക്കി​യാ​കു​ന്ന ടൈ​ൽ​സ് ക​ഷ​ണ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​ണ് സി​റി​യ​ക്കി​ന്‍റെ ചെ​ടി​ച്ച​ട്ടി​ക​ൾ.

വി​വി​ധ വ​ലി​പ്പ​ത്തി​ലും ആ​കൃ​തി​യി​ലും സി​മ​ന്‍റി​ൽ നി​ർ​മി​ച്ചെ​ടു​ക്കു​ന്ന ച​ട്ടി​ക​ളി​ൽ ടൈ​ൽ ക​ഷ​ണ​ങ്ങ​ൾ ഒ​ട്ടി​ച്ചെ​ടു​ത്ത്‌ മ​നോ​ഹ​ര​മാ​ക്കു​ക​യാ​ണ് രീ​തി. ഒ​രു ച​ട്ടി ത​യാ​റാ​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം നാ​ലു​മു​ത​ൽ അ​ഞ്ചു മ​ണി​ക്കൂ​ർ വേ​ണ്ടി​വ​രും. പ​രി​മി​ത​മാ​യ നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​തി​ന​കം നൂ​റ്റി​യ​മ്പ​തി​ല​ധി​കം ചെ​ടി​ച്ച​ട്ടി​ക​ൾ ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ ച​ട്ടി​ക​ളി​ൽ അ​ല​ങ്ക​രി​ച്ച പൂ​ന്തോ​ട്ട​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ​തോ​ടെ സി​റി​യ​ക്കി​ന്‍റെ ചെ​ടി​ച്ച​ട്ടി​ക​ൾ​ക്ക്‌ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ച​ട്ടി​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ന്നു​മു​ണ്ട്.

ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി ഐ​ടി അ​ക്കാ​ദ​മി​ക് മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സി​റി​യ​ക്‌ ന​ല്ലൊ​രു ക​ർ​ഷ​ക​നും കൂ​ടി​യാ​ണ്. നി​ർ​മ​ല​ഗി​രി കോ​ള​ജി​ന് സ​മീ​പം​ത​ന്നെ​യാ​ണ് താ​മ​സം. വീ​ട്ടു​പ​റ​മ്പി​ൽ വ​ലി​യൊ​രു മീ​ൻ കു​ളം നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ദ്ദേ​ഹം. ഫോ​ൺ: 9446737651