കണ്ണൂർ: ഐഎച്ച്ആര്‍ഡിയുടെ കാലിക്കട്ട് സര്‍വകലാശാലയ്ക്കു കീഴിലുള്ള ചേലക്കര (04884227181,295181), കൊടുങ്ങല്ലൂര്‍ (04802816270,8547005078) എന്നീ അപ്ലൈഡ് സയന്‍സ് കോളജുകളില്‍ ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന എംഎസ്സി ഇലക്ട്രോണിക്സ് (ചേലക്കര), എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് (കൊടുങ്ങല്ലൂര്‍ ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന് ഫീസായി കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) അപേക്ഷിക്കാം. തുക കോളജില്‍ നേരിട്ടും അടയ്ക്കാം.
കണ്ണൂർ: കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ ഒരു വര്‍ഷത്തേക്കുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിംഗ്, പ്രഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രഫഷണല്‍ ഡിപ്ലോമ ഇന്‍ റീട്ടെയില്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സുകളിലേക്കും മൂന്ന് മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ടസ് എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങള്‍ക്ക്: 9567422755, 9847452727 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ശങ്കര്‍ ടവേഴ്സ്, അപ്സര ജംഗ്ഷന്, കൊല്ലം-21 എന്ന വിലാസത്തിലോ ബന്ധപ്പെടണം.
അഭിമുഖം ഇന്ന്
കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുള്ള ഹോം സെയില്‍ ഓഫീസര്‍ (ജിയോ ഫൈബര്‍ ബ്രോഡ് ബാന്‍ഡ്) തസ്തികകളിലേക്കുള്ള അഭിമുഖം ഇന്നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. യോഗ്യത പ്ലസ്ടു/ ഡിപ്ലോമ, ഫീല്‍ഡ് സെയില്സില് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 21നും 32നും മധ്യേ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് ഹാജരാകണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍. 0497 2707610.
നേരിട്ട് ഹാജരാകണം
കണ്ണൂര്‍: കണ്ണൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളജില്‍ ഈ വര്‍ഷത്തെ ബിടെക് കോഴ്സുകളില്‍ വെര്‍ച്വല്‍ അഡ്മിഷന് വഴി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ ട്രാന്‍സ്ഫര്‍, കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ അസല്‍ രേഖകളും സഹിതം കോളജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നേരിട്ട് ഹാജരാകാന്‍ കഴിയാത്തപക്ഷം പകരക്കാര്‍ (പ്രോക്സി) അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം കോളജില്‍ ഹാജരാകണം. അസല്‍ രേഖകളുമായി ഹാജരായില്ലെങ്കില്‍ പ്രവേശം അസാധുവാകുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.inല്‍ ലഭിക്കും.
സീറ്റ് ഒഴിവ്
കണ്ണൂര്‍: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത നെരുവമ്പ്രം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബികോം വിത്ത് കോ-ഓപ്പറേഷന്, ബിഎ ഇംഗ്ലീഷ്, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, എംഎസ്സി ഇലക്ട്രോണിക്സ് കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. എസ്സി/എസ്ടി/ ഒഇസികാര്ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005059, 9605228016, 04972877600.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ ഒരുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്സിന് സ്കോളര്‍ഷിപ്പ് സ്കീം പ്രകാരം പ്ലസ് ടു പാസായ വിദ്യാര്‍ഥിനികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിന് 70 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ 4500 രൂപയും 60 ശതമാനം മുതല്‍ 70 ശതമാനം വരെ ഉള്ളവര്‍ക്ക് 9000 രൂപയും ഫീസ് അടയ്ക്കണം. 14 പെണ്‍കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. അപേക്ഷിക്കേണ്ട വിലാസം: അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ്, കണ്ണൂര്‍ 670142. ഫോണ്‍: 9746394616, 9995004269.