ക​ളി​ക്ക​ള​ങ്ങ​ളി​ല്‍ ആ​ര​വ​മു​യ​രു​ന്നു
Friday, January 15, 2021 12:46 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യു​ടെ കാ​യി​ക മേ​ഖ​ല​യ്ക്ക് ഇ​ത് ച​രി​ത്ര നേ​ട്ടം. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റേ​ഡി​യ​മാ​യ നീ​ലേ​ശ്വ​ര​ത്തെ ഇ​എം​എ​സ് സ്റ്റേ​ഡി​യം ഫെ​ബ്രു​വ​രി 15ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.17 കോ​ടി രൂ​പ ചെ​ല​വി​ല്‍ കി​ഫ്ബി​യാ​ണ് സ്റ്റേ​ഡി​യം നി​ര്‍​മി​ച്ച​ത്. 400 മീ​റ്റ​ര്‍ സ്റ്റേ​ഡി​യം ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റേ​ഡി​യ​മാ​കും. വോ​ളി​ബോ​ള്‍, സ്വി​മ്മി​ംഗ് പൂ​ള്‍ എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
തൃ​ക്ക​രി​പ്പൂ​ര്‍ എം​ആ​ര്‍​എ​സ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം ടെ​ന്‍​ഡ​ര്‍ പൂ​ര്‍​ത്തി​യാ​യി. 28 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വൃ​ത്തി ന​ട​ത്തു​ക. ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കും. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ജി​ല്ലാ സ്റ്റേ​ഡി​യം ഉ​ട​ന്‍ ആ​രം​ഭി​ക്കും. 13 കോ​ടി രൂ​പ ചെ​ല​വി​ല്‍ 400 മീ​റ്റ​ര്‍ ട്രാ​ക്കാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.
ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ്പോ​ര്‍​ട്സ് ഡി​വി​ഷ​ന്‍ ചാ​യ്യോ​ത്ത് മാ​ര്‍​ച്ച് മാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യും. 7,8 ക്ലാ​സു​ക​ളി​ലെ 60 കു​ട്ടി​ക​ള്‍​ക്കാ​ണ് പ്ര​വേ​ശ​നം. നീ​ലേ​ശ്വ​രം ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും.
ചാ​യ്യോ​ത്ത് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച ബ്ലോ​ക്കി​ലെ ക്ലാ​സ് മു​റി​ക​ള്‍ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
ഉ​ദ​യ​ഗി​രി ഹോ​സ്റ്റ​ലി​നോ​ട് ചേ​ര്‍​ന്ന് ര​ണ്ടേ​ക്ക​ര്‍ സ്ഥ​ല​ത്ത് സ്പോ​ര്‍​ട്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ബ്ലോ​ക്ക് ആ​രം​ഭി​ക്കും. കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് 3.60 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ബ്ലോ​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വി​ടെ ക​ബ​ഡി, വോ​ളി​ബോ​ള്‍ ഇ​ന​ങ്ങ​ള്‍​ക്കാ​യി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ങ്ങ​ള്‍ നി​ര്‍​മി​ക്കും. അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ബ്ലോ​ക്കി​ന് ഈ ​മാ​സം ത​റ​ക്ക​ല്ലി​ടും.
മ​ഞ്ചേ​ശ്വ​രം കൊ​ടി​യ​മ്മ​യി​ല്‍ ക​ബ​ഡി അ​ക്കാ​ഡമി ആ​രം​ഭി​ക്കും. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് 1.75 കോ​ടി രൂ​പ വ​ക​യി​രു​ത്തി നി​ര്‍​മി​ക്കു​ന്ന അ​ക്കാ​ഡ​മി​യു​ടെ ത​റ​ക്ക​ല്ലി​ട​ല്‍ ഈ ​മാ​സം ന​ട​ക്കും.
കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ര്‍​ന്ന് എ​ച്ച്എ​എ​ല്‍ സാ​മൂ​ഹ്യ ്ര​തി​ബ​ദ്ധ​ത ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നീ​ന്ത​ല്‍ പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​രം​ഭി​ക്കും. 2.6 കോ​ടി രൂ​പ ചെ​ല​വി​ല്‍ കാ​ലി​ക്ക​ട​വി​ല്‍ 200 മീ​റ്റ​ര്‍ ട്രാ​ക്കു​ള്ള സ്റ്റേ​ഡി​യം ആ​രം​ഭി​ക്കും.
മ​ല​യോ​ര​ത്തും മ​ഞ്ചേ​ശ്വ​രം മ​ണ്ണും​കു​ഴി​യി​ലും സി​ന്ത​റ്റി​ക്ക് ട്രാ​ക്ക് സ്റ്റേ​ഡി​യ​ങ്ങ​ള്‍, സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന കാ​യി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​സ്ഥാ​നം എ​ന്നി​വ​യാ​ണ് ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ സ​ര്‍​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട അ​ടു​ത്ത പ​ദ്ധ​തി​ക​ളെ​ന്ന് ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ പ​റ​ഞ്ഞു.