വയനാടിന് കുന്പള സ്കൂളിന്‍റെ സഹായം
Thursday, August 22, 2019 1:18 AM IST
കു​ന്പ​ള: കേ​ര​ളം നേ​രി​ട്ട പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​ക​ളെ സ​ഹാ​യി​ക്കു​വാ​നാ​യി കു​മ്പ​ള ജി​എ​ച്ച്എ​സ്എ​സി​ൽ കു​ട്ടി​ക​ള്‍ സ​മാ​ഹ​രി​ച്ച അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി വാ​ഹ​നം വ​യ​നാ​ട്ടി​ലേ​യ്ക്ക് യാ​ത്ര തി​രി​ച്ചു.
ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ബ്രാ​ഞ്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലേ​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​ത്. അ​രി, ധാ​ന്യ​ങ്ങ​ള്‍, സ്റ്റേ​ഷ​ന​റി, തു​ണി​ക​ള്‍, നോ​ട്ട്ബു​ക്ക്, പേ​ന എ​ന്നി​വ​യ​ട​ങ്ങി​യ പ​ത്തു കി​ലോ തൂ​ക്കം വ​രു​ന്ന 150 കി​റ്റു​ക​ളാ​ണ് കു​ട്ടി​ക​ള്‍ സ​മാ​ഹ​രി​ച്ച​ത്.
യാ​ത്ര സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ഇ​ന്നു രാ​വി​ലെ മു​ത്ത​ങ്ങ​യി​ല്‍ നി​ന്ന് നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​റ്റു​വാ​ങ്ങും.