റാ​ഗിം​ഗ്: നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സെടുത്തു
Saturday, August 24, 2019 1:18 AM IST
നീ​ലേ​ശ്വ​രം: കോ​ട്ട​പ്പു​റം സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യെ റാ​ഗ് ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ല് പ്ല​സ്ടു ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ നീ​ലേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

താ​ടി വ​ടി​ച്ച​തി​നു​ശേ​ഷ​മേ സ്കൂ​ളി​ൽ വ​രാ​ൻ പാ​ടു​ള്ളു​വെ​ന്ന് റാ​ഗിം​ഗി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​യോ​ട് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ താ​ടി വ​ടി​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ടെ​ന്ന് ചോ​ദി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​യു​ടെ ചെ​വി​ക്കും പ​ല്ലി​നും ക​ഴു​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു. വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു.