പ​ഴ​കി​യ ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Friday, December 6, 2019 1:39 AM IST
ബേ​ഡ​കം: ജ​ന​മൈ​ത്രി പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ബേ​ഡ​ഡു​ക്ക കൊ​ള​ത്തൂ​ർ ക​ല്ല​ട​ക്കുറ്റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 23 കി​ലോ പ​ഴ​കി​യ മി​ക്സ്ച​ർ, പ​ഴ​കി​യ എ​ണ്ണ, മ​റ്റു ബേ​ക്ക​റി ഉ​ത്​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ചാം​മൈ​ൽ ക​ല്ല​ട​ക്കു​റ്റി​യി​ൽ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​ൽ​വ​ൻ, മാ‍​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നൂ​വൈ​ര​ഭ​ൻ എ​ന്ന പേ​രി​ൽ ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രു​ന്ന​ത്.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ബേ​ഡ​കം സ്റ്റേ​ഷ​ൻ ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​ശാ​ന്ത്, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ഗൃ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​ജി​ത്ത് കു​മാ​ർ, എ​ൻ.ടി. ​പ്ര​ദീ​പ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. ബേ​ക്ക​റി ഉ​ട​മ​ക​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് പി​ഴ ചു​മ​ത്തി.