ത​ല​യി​ൽ ഇ​രു​ന്പ് സ്റ്റാ​ൻ​ഡ് വീ​ണ് യു​വ എ​ൻ​ജി​നി​യ​ർ മ​രി​ച്ചു
Wednesday, December 11, 2019 10:27 PM IST
ബ​ദി​യ​ഡു​ക്ക: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ല്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്നും ഇ​രു​മ്പ് സ്റ്റാ​ന്‍​ഡ് ത​ല​യി​ല്‍ വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ൻ​ജി​നി​യ​ർ മ​രി​ച്ചു. ബ​ദി​യ​ഡു​ക്ക മി​ഞ്ചി​ന​ടു​ക്ക​യി​ലെ വെ​ങ്കി​ട്ട​ഗി​രി-​വി​ദ്യ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ന്‍ ചൈ​ത​ന്യ കൃ​ഷ്ണ (23)​യാ​ണ് മ​രി​ച്ച​ത്.

ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്ക​വെ ഏ​ഴി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ല​യി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. എ​ൽ ആ​ൻ​ഡ് ടി ​ക​ന്പ​നി​യി​ൽ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റാ​യ ചൈ​ത​ന്യ​കൃ​ഷ്ണ ഒ​രു വ​ർ​ഷം മു​ന്പാ​ണ് ഇ​വി​ടെ ജോ​ലി​ക്കു​ചേ​ർ​ന്ന​ത്. നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ വ​ന്‍ ജ​ന​വാ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സം​സ്ക​രി​ച്ചു.