റോ​ഡ് പ്ര​വൃ​ത്തി​യു​ടെ മ​റ​വി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​ത്തു​ന്ന​താ​യി പ​രാ​തി
Sunday, January 26, 2020 1:23 AM IST
ബ​ദി​യ​ടു​ക്ക: റോ​ഡ് പ്ര​വൃ​ത്തി​യു​ടെ മ​റ​വി​ല്‍ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന കൂ​റ്റ​ൻ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​കട​ത്തു​ന്ന​താ​യി പ​രാ​തി. ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യി​ലെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളെ മ​റ​യാ​ക്കി​യാ​ണ് അ​ന​ധി​കൃ​ത​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ച​ത്. 150 വ​ര്‍​ഷ​ങ്ങ​ളോ​ളം പ​ഴ​ക്കം ചെ​ന്ന കൂ​റ്റ​ന്‍ മ​ര​ങ്ങ​ളും മു​റി​ച്ച​വ​യി​ൽ​പ്പെ​ടു​മെ​ന്നു ത​ദ്ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഈ ​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​തെ​ത​ന്നെ റോ​ഡ് വീ​തികൂ​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മു​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.

പെ​ര്‍​ള ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു പു​തു​ക്കി​പ്പണി​യു​മ്പോ​ള്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​തി​ർ​പ്പ് മൂ​ലം പാ​ത​യോ​ര​ത്തെ കൂ​റ്റ​ന്‍ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​തി​ല്‍ നി​ന്ന് പി​ന്‍​മാ​റി​യി​രു​ന്നു.

ഇ​പ്പോ​ൾ റോ​ഡ് പ​ണി​യു​ടെ പേ​രി​ൽ ഈ ​മ​ര​ത്തി​നും കോ​ടാ​ലി വീ​ണു. റോ​ഡ് വീ​തി കൂ​ട്ടു​മ്പോ​ള്‍ ത​ട​സം നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് നി​യ​മ​പ്ര​കാ​രം മു​റി​ച്ചു​മാ​റ്റേ​ണ്ട​ത്.
എ​ന്നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ൽ സ​മീ​പ​ത്തു​ള്ള എ​ല്ലാ മ​ര​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യി മു​റി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.