ഫി​ഷ​റീ​സ് ഓ​ഫീ​സി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണം: ധീ​വ​ര​സ​ഭ
Thursday, October 1, 2020 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കാ​ര്യാ​ല​യ​ത്തി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മ​റൈ​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​ത്ത​ണ​മെ​ന്നും ജി​ല്ല​യി​ലെ പു​ലി​മു​ട്ടി​ന്‍റെ​യും ഹാ​ർ​ബ​റി​ന്‍റെ​യും ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, മ​ത്സ്യ​ബ​ന്ധ​ന വി​പ​ണ​ന മാ​ർ​ഗ​രേ​ഖ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ല കേ​ര​ള ധീ​വ​ര​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണാ​സ​മ​രം ന​ട​ത്തി.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​എ​സ്. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​നി, കെ. ​രാ​ജേ​ഷ്, കെ. ​ര​വീ​ന്ദ്ര​ൻ, കെ. ​മ​നോ​ഹ​ര​ൻ, മു​ട്ട​ത്ത് രാ​ഘ​വ​ൻ, കെ. ​ശം​ഭു, വി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, എ.​പി. രാ​ജ​ൻ, മു​ര​ളീ​ധ​ര​ൻ കാ​ടാ​ങ്കോ​ട്, സു​കു​മാ​ര​ൻ വെ​ങ്ങാ​ട്ട്, സി.​കെ. ഭാ​സ്ക​ര​ൻ, മ​നോ​ഹ​ര​ൻ മ​ര​ക്കാ​പ്പ് ക​ട​പ്പു​റം, കു​ഞ്ഞി​ക്ക​ണ്ണ​ൻ മാ​സ്റ്റ​ർ, ന​ന്തു കോ​ട്ടി​ക്കു​ളം, ടി. ​കൃ​ഷ്ണ​ൻ ക​ടി​ഞ്ഞി​ക്ക​ട​വ്, ഷീ​ബ സ​തീ​ശ​ൻ, ആ​ന​ന്ദ​വ​ല്ലി, ബീ​ന ബാ​ല​ദാ​സ​ൻ, മ​ല്ലി​ക, ശോ​ഭ കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.