ഡ്രൈ​വ​ർ കം -​ക​ണ്ട​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Tuesday, April 20, 2021 10:48 PM IST
ചാ​ത്ത​ന്നൂ​ർ: കെ​എ​സ് ആ​ർ ടി ​സി പു​ന​ലൂ​ർ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ എ​സ്.​സു​നി​ൽ​കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പു​ന​ലൂ​ർ-​കു​ടി​യാ​ൻ​മ​ല സൂ​പ്പ​ർ​ഫാ​സ്റ്റി​ൽ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ, ക​ഴി​ഞ്ഞ മൂ​ന്നി​ന് ടി​ക്ക​റ്റ് എ​ടു​ക്കാ​തെ യാ​ത്ര​ക്കാ​ര​നെ കൊ​ണ്ടു​പോ​യ കു​റ്റം ആ​രോ​പി​ച്ചാ​ണ് സ​സ്പെ​ൻ​ഷ​ൻ.
തൃ​ശൂ​രി​ൽ നി​ന്നും പാ​ലാ​യി​ലേ​യ്ക്കു​ള്ള യാ​ത്ര​ക്കാ​ര​നാ​ണ് ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ചെ​യ്ത​ത്. ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് ക​യ​റി​യ ഇ​ൻ​സ്പെ​ക്ട​ർ ടി​ക്ക​റ്റി​ല്ലാ​ത്ത യാ​ത്ര​ക്കാ​ര​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷാ ന​ട​പ​ടി.

പി ​എ​ൻ പ​ണി​ക്ക​ർ പ​ഠ​ന​കേ​ന്ദ്രം :
സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത ദി​നം ആ​ച​രി​ച്ചു

കു​ണ്ട​റ: അ​ഞ്ചാ​ലും​മൂ​ട് പി.​എ​ൻ പ​ണി​ക്ക​ർ പ​ഠ​ന കേ​ന്ദ്ര ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​ന ദി​നാ​ച​ര​ണം ന​ട​ത്തി. പ​ഠ​ന​കേ​ന്ദ്രം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് കോ​ട്ട​യ്ക്ക​കം സ​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പെ​രു​മ​ൺ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​നി​താ ശ​ങ്ക​ർ, ര​വീ​ന്ദ്ര​ൻ, പ്ര​ഫ. ഹാ​ഷിം, ആ​ർ പി ​പ​ണി​ക്ക​ർ, ഫെ​ബ സു​ദ​ർ​ശ​ൻ, ഷൈ​ല​ജ, മു​തു​കു​ളം ഹ​രി, രാ​ജി ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.