പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ളും പി​ഴ​യീ​ടാ​ക്ക​ലും മു​റ​പോ​ലെ
Wednesday, April 21, 2021 11:03 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നു​ള്ള പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ളും പി​ഴ ഈ​ടാ​ക്ക​ലും മു​റ​പോ​ലെ തു​ട​രു​ന്നു. ഇ​പ്പോ​ഴും പ​ല​യി​ട​ത്തും ന​ട​ക്കു​ന്ന​ത് ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​വ​രെ​യും സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​ത്ത​വ​രെ​യും പി​ടി​കൂ​ടു​ക എ​ന്ന​ത് ത​ന്നെ. മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​വ​രെ പി​ടി​കൂ​ടു​ന്ന​തും പി​ഴ ഈ​ടാ​ക്കു​ന്ന​തും വ​ല്ല​പ്പോ​ഴും മാ​ത്രം. പ്ര​തി​ദി​ന ടാ​ർ​ജ​റ്റി​ൽ എ​ത്തി​യാ​ൽ പ​ല​യി​ട​ത്തും പോ​ലീ​സു​കാ​ർ സ്ഥ​ലം വി​ടും. അ​തേ സ​മ​യം ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും സാ​മൂ​ഹി​ക അ​ക​ലം ഇ​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.
ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം ന​ഗ​രാ​തി​ർ​ത്തി​യി​ൽ ബൈ​ക്കി​ൽ പോ​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി​യ സം​ഭ​വം വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ര​ണ്ടു​പേ​രും മാ​സ്കും ഹെ​ൽ​മെ​റ്റും ധ​രി​ച്ചി​രു​ന്നു. ഇ​വ​രെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ല എ​ന്ന പേ​രി​ൽ പി​ഴ ഈ​ടാ​ക്കി. പ​ക​ർ​ച്ച വ്യാ​ധി നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മു​ള്ള വ​കു​പ്പാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യ​ത്. ഒ​രേ വീ​ട്ടി​ൽ അ​ല്ലാ​ത്ത ര​ണ്ടു​പേ​ർ​ക്ക് ഒ​രു വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന നി​യ​മം.
എ​ന്നാ​ൽ ഈ ​നി​യ​മം ജി​ല്ല​യി​ൽ പ​ര​സ്യ​മാ​യി ലം​ഘി​ക്കു​ന്ന​ത് പോ​ലീ​സ് ത​ന്നെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ ജീ​പ്പി​ൽ എ​ത്തു​ന്ന​ത് ആ​റ് പോ​ലീ​സു​കാ​ർ വ​രെ​യാ​ണ്. ഇ​വ​രാ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ല. ഇ​വ​രും ഒ​രു വീ​ട്ടി​ൽ നി​ന്നു​ള്ള​വ​രു​മ​ല്ല. ബൈ​ക്കി​ൽ എ​ത്തു​ന്ന പോ​ലീ​സു​കാ​രും ഇ​ങ്ങ​നെ ത​ന്നെ ചെ​യ്യു​ന്ന​ത്. നി​യ​മ​ലം​ഘ​നം പി​ടി​കൂ​ടു​ന്പോ​ൾ പ​ല​യി​ട​ത്തും എ​സ്ഐ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ മാ​സ്ക് താ​ഴ്ത്തി​വ​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്.
ബ​സു​ക​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും നി​യ​ന്ത്രി​ത എ​ണ്ണ​ത്തി​ൽ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്നു. ബ​സു​ക​ളി​ൽ അ​ടു​ത്ത​ടു​ത്ത സീ​റ്റു​ക​ളി​ൽ ഇ​രു​ന്ന് യാ​ത്ര​ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ട്. പോ​ലീ​സ് പ​റ​യു​ന്ന നി​യ​മം അ​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രെ​യും പ​ടി​കൂ​ടി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ലെ​ന്ന പേ​രി​ൽ പി​ഴ ഈ​ടാ​ക്ക​ണം.
കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്ക​ണം എ​ന്ന നി​ർ​ദേ​ശം വ​ന്ന​പ്പോ​ൾ ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സു​കാ​രും ത​ങ്ങ​ൾ​ക്ക് എ​ന്തും ചെ​യ്യാ​നു​ള്ള ലൈ​സ​ൻ​സ് ല​ഭി​ച്ചു എ​ന്ന ധാ​ര​ണ​യി​ലാ​ണ് യാ​ത്ര​ക്കാ​രോ​ട് പെ​രു​മാ​റു​ന്ന​ത്. പ​രി​ശോ​ധ​ന​ക​ളു​ടെ പേ​രി​ൽ ഇ​പ്പോ​ഴും പ​ല​യി​ട​ത്തും ത​ർ​ക്ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്നു​മു​ണ്ട്.