കൊ​ട്ടി​യം ഓ​ക്സി​ലി​യം ഐഎ​സ് സി ​ സ്കൂ​ളിന് ​നൂറു ശ​ത​മാനം വി​ജ​യ​ം
Saturday, July 24, 2021 10:44 PM IST
കൊല്ലം: കൊ​ട്ടി​യം ഓ​ക്സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഐഎ​സ് സി ​സ്കൂ​ൾ നൂ​റു ശ​ത​മാനം വി​ജ​യ​ത്തി​ന്‍റെ ആ​ഹ്ലാദത്തിൽ. ​ഐസിഎ​സ്ഇ, ​ഐഎ​സ് സി ​ക്ലാസു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ കു​ട്ടി​ക​ളും ഡി​സ്റ്റിം​ഗ്ഷനോടെ വിജയിച്ചു.
പ​ത്താം ക്ലാസിൽ 71 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 23 കു​ട്ടി​ക​ൾ 90 ശ​ത​മൊ​ന​ത്തി​ൽ കൂടുത​ൽ മാർ​ക്ക് വാങ്ങി. പ​ന്ത്ര​ണ്ടാം ക്ലാസി​ൽ 19 വിദ്യാർഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ ഏ​ഴു​ കു​ട്ടി​ക​ൾ തൊ​ണ്ണൂ​റു ശ​ത​മാന​ത്തി​ൽ കൂടുത​ൽ മാ​ർ​ക്ക് വാങ്ങി.
പ​ന്ത്ര​ണ്ടാം ക്ലാസി​ൽ നീ​ന ബി​നൊ​യ്(94.2) പ​വി​ത്ര ഷാ​ജി (94.2) എം.ആ​ർ. ദി​ൽ​ഷൊ​ന(93.5) എ​ന്നി​വ​രും പ​ത്താം ക്ലാസി​ൽ അ​നീ​റ്റ ജെ ​ഫ്രൊ​ൻ​സി​സ് (94.4) , എ.​ആ​ർ പാ​ർ​വ​തി(94.2), ആ​ദ​ർ​ഷ് പി. അ​ഭി​ലാഷ് (94.2) നൊ​ബി​ൻ സി​ജൊ(94.2) എ​ന്നി​വ​രും ഉ​യ​ർ​ന്ന മാർ​ക്ക് നേടി.