മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​സ് ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങു​ന്നു : ജി​ല്ലാ ക​ളക്ട​ർ
Monday, January 24, 2022 11:16 PM IST
കൊല്ലം: ഇ​ന്‍റ​ൻ​സി​ഫ​യി​ഡ് മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​സ് (ഐഎം​ഐ) പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പ​ദ്ധ​തി​ക്കാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങു​ക​യാ​ണെ​ന്ന് ജി​ല്ലാ കള​ക്ട​ർ അ​ഫ്സാ​നാ പ​ർ​വീ​ൺ. ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന ജി​ല്ലാ​ത​ല ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ ആ​ലോ​ച​നാ യോ​ഗ​ത്തി​ലാ​ണ് അ​റി​യി​ച്ച​ത്.
90 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി വ​ഴി ഡി​ഫ്തീ​രി​യ‍‍, വി​ല്ല​ൻ​ചു​മ, ടെ​റ്റ​ന​സ്, പോ​ളി​യോ, ക്ഷ​യം, അ​ഞ്ചാം​പ​നി, മ​ഞ്ഞ​പ്പി​ത്തം എ​ന്നീ രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​നു​ള്ള മ​രു​ന്നു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ര​ണ്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു പു​റ​മെ ഗ​ർ​ഭി​ണി​ക​ൾ​ക്കും കു​ത്തി​വ​യ്പ്പ് ന​ട​ത്തും. പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തു​ക.

കു​ടും​ബ​ശ്രീ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ന​ൽ​ക​ണമെന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി വാ​ക്സി​നേ​ഷ​ന് ഊ​ർ​ജ്ജി​ത പ്ര​വ​ർ​ത്ത​നം ഒ​രു​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ കൃ​ത്യ​ത​യോ​ടെ ന​ട​പ്പി​ലാ​ക്ക​ണം. ഇ​തി​നാ​യി ആ​രോ​ഗ്യം, വ​നി​താ ശി​ശു​ക്ഷേ​മം , തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ൾ, ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും.

ജി​ല്ലാ-​ബ്ലോ​ക്ക് ത​ല സം​ഘ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് സ്റ്റേ​റ്റ് മി​ഷ​ൻ ഓ​ഫീ​സ​റും ഡ​ബ്ല്യുഎ​ച്ച്ഒ ​ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​പ്ര​താ​പ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. ഡി​എം​ഒ ഡോ. ​ബി​ന്ദു മോ​ഹ​ൻ, ആ​ർസി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​എം. എ​സ് അ​നു, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.