പേ​പ്പ​ർ​മി​ൽ ത​ട​യ​ണ; നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
Tuesday, January 25, 2022 10:54 PM IST
പു​ന​ലൂ​ർ: പേ​പ്പ​ർ​മി​ൽ ത​ട​യ​ണ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​കൊ​ണ്ട് ത​ട​യ​ണ​യു​ടെ ഉ​യ​രം കൂ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

എ​ല്ലാ വ​ർ​ഷ​വും താ​ത്കാ​ലി​ക​നി​ർ​മാ​ണം ന​ട​ത്തി ത​ട​യ​ണ സം​ര​ക്ഷി​ച്ച് പോ​വു​ക​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ സ്ഥി​ര​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​കൊ​ണ്ട് ത​ട​യ​ണ സം​ര​ക്ഷി​ക്ക​ണം എ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വി​ശ്യ​ത്തി​നാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​ത്. മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നാ​ണ് നി​ർ​വ​ഹ​ണ ചു​മ​ത​ല. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ഴു​പ​തു​ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം രൂ​പ ആ​ണ് അ​ട​ങ്ക​ൽ തു​ക​യാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

അ​നു​വ​ദി​ച്ച തു​ക​യി​ന്മേ​ൽ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ൽ ആ​ദ്യം ആ​രും​ത​ന്നെ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വ​ർ​ക്ക് മു​ന്നോ​ട്ട് പോ​ക്ക് ത​ട​സ​പ്പെ​ട്ടി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി.​എ​സ് സു​പാ​ൽ എം​എ​ൽ​എ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് ത​ട​യ​ണ​യു​ടെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും റീ ​ടെ​ണ്ട​ർ ന​ട​ത്താ​ൻ ഉ​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ ആ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് റീ ​ടെ​ണ്ട​ർ ന​ട​ത്തി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ ആ​ക്കി​യ​ത്.

മ​ണ​ൽ​ച്ചാ​ക്കു​ക​ൾ അ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് തു​ട​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ണ്ണു​നി​റ​ച്ച പ​തി​നാ​യി​ര​ത്തോ​ളം ചാ​ക്കു​ക​ളാ​ണ് വേ​ണ്ട​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി സ്ഥ​ല​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച കൊ​ണ്ട് ബ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​തു പൂ​ർ​ത്തി​യാ​യാ​ൽ അ​ടു​ത്ത​മാ​സം പ​കു​തി​യോ​ടെ ത​ട​യ​ണ​യു​ടെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും.

മാ​ർ​ച്ച് 31-നു​ള്ളി​ൽ ത​ട​യ​ണ ന​വീ​ക​ര​ണം പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ജ​ല​സേ​ച​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എം​എ​ൽ​എ​യെ കൂ​ടാ​തെ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ നി​മ്മി എ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.