രൂ​പ​താ​ത​ല ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം നാ​ളെ
Saturday, June 25, 2022 11:41 PM IST
കൊ​ല്ലം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​താ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ആ​ച​രി​ക്കു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വെ​ല്ലു​വി​ളി​ക​ളും മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളും എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സ​ന്ദേ​ശം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ ല​ഹ​രി വി​പ​ത്തി​നെ​തി​രെ ബോ​ധ്യ​ങ്ങ​ളും മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്ന​ത് ല​ക്ഷ്യ​മാ​ക്കി ഇ​ന്ന് മു​ത​ൽ ഒ​രു മാ​സം ല​ഹ​രി​വി​മു​ക്ത കാ​മ്പ​സ് മാ​സ​മാ​യി ആ​ച​രി​ക്കു​ന്നു.നാ​ളെ രാ​വി​ലെ 10-ന് ​കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ് മാ​താ സെ​ൻ​ട്ര​ൽ സ്്കൂ​ളി​ൽ ന​ട​ക്കു​ന്ന രൂ​പ​താ​ത​ല ദി​നാ​ച​ര​ണം വി​കാ​ർ ജ​ന​റ​ൽ മൊ​ൺ.​വി​ൻ​സ​ന്‍റ്മച്ചാ​ഡോ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മി​തി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ടി ജെ ​ആ​ന്‍റണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ദ്യ​ത്തി​ന്‍റേയും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നും പു​തു​ത​ല​മു​റ​യെ ല​ഹ​രി​വി​പ​ത്തി​ൽ നി​ന്നും വി​മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​നും ദി​നാ​ച​ര​ണം ല​ക്ഷ്യ​മാ​ക്കു​ന്നു.

ല​ഹ​രി​വി​മു​ക്ത കാ​മ്പ​സ് മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം രൂ​പ​ത​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ല​ഘു​ലേ​ഖ വി​ത​ര​ണം , ല​ഹ​രി വി​രു​ദ്ധ ക്ലാ​സു​ക​ൾ, ടെ​ലി​ഫി​ലീം പ്ര​ദ​ർ​ശ​നം, റാ​ലി​ക​ൾ, തെ​രു​വ് നാ​ട​ക​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തു​മെ​ന്ന് സ​മി​തി രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ ഡി​ക്രൂ​സും അ​റി​യി​ച്ചു.