ബു​ക്ക് മൈ ​ഷോ​യി​ല്‍ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന: ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന് ആ​ധു​നി​ക മു​ഖം
Sunday, September 8, 2019 11:30 PM IST
കൊല്ലം: കേ​ര​ള​ത്തി​ലെ ചു​ണ്ട​ന്‍​വ​ള്ളം ക​ളി മ​ത്സ​ര​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ല്ല​ട ജ​ലോ​ത്സ​വം ന​വം​ബ​ര്‍ 16 ന് ​ന​ട​ക്കും. ബു​ക്ക് മൈ ​ഷോ പ്ലാ​റ്റ് ഫോ​മി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ് ടി​ക്ക​റ്റു​ക​ള്‍ വി​ല്‍​ക്കു​ക.
100 രൂ​പ മു​ത​ല്‍ 3000 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍. ആ​കെ 5.9 കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. ലീ​ഗു​ക​ളി​ലെ 12 മ​ത്സ​ര​ങ്ങ​ളി​ലെ​യും പോ​യി​ന്‍റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 25 ല​ക്ഷം, 15 ല​ക്ഷം, 10 ല​ക്ഷം എ​ന്നി​ങ്ങ​നെ സ​മ്മാ​നം ല​ഭി​ക്കും. നെ​ഹ്റു​ട്രോ​ഫി ബോ​ട്ട്‌​റേ​സ് മു​ത​ല്‍ കൊ​ല്ലം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം ക​ളി​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ന്‍റെ ഭാ​ഗ​മാ​കും. ഇ​തോ​ടെ ഓ​ഫ് സീ​സ​ണി​ലും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എംഎ​ല്‍എ ​പ​റ​ഞ്ഞു. മു​ഖ്യ​സം​ഘാ​ട​ക സ​മി​തി​യു​ടെ​യും സ​ബ് ക​മ്മി​റ്റി​ക​ളു​ടെ​യും രൂ​പീ​ക​ര​ണ​ത്തി​നാ​യി വി​പു​ല​മാ​യ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ല്‍ ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​അ​രു​ണാ​ദേ​വി, മ​ണ്‍​റോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ക​രു​ണാ​ക​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശോ​ഭ​ന, പ​ടി​ഞ്ഞാ​റെ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശു​ഭ, ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഗി​രീ​ഷ് കു​മാ​ര്‍, ഡിറ്റിപി​സി സെ​ക്ര​ട്ട​റി സി. ​സ​ന്തോ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.