നാ​ട​ക ക​ലാ​കാ​രന്മാ​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ല​ഭി​ക്കു​ന്നി​ല്ല: ശ്രീ​മൂ​ല​ന​ഗ​രം മോ​ഹ​ൻ
Tuesday, November 12, 2019 12:09 AM IST
പാരിപ്പള്ളി: നാ​ട​ക ക​ലാ​കാ​രന്മാ​രെ അം​ഗീ​ക​രി​ക്കാ​ൻ സ​മൂ​ഹം ഇ​പ്പോ​ഴും വൈ​മ​ന​സ്യം കാ​ട്ടു​ന്ന​താ​യി നാടകകൃത്തും സംവിധായക നുമായ ശ്രീ​മൂ​ല​ന​ഗ​രം മോ​ഹ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി പോ​ലും സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ൾ​ക്കാ​ണ് പ​ല​പ്പോ​ഴും ന​ൽ​കു​ന്ന​ത്. മ​ല​യാ​ള നാ​ട​ക ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​ർ ഇ​പ്പോ​ൾ 106 വ​യ​സു​ള്ള പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ​ക്ക് അ​ക്കാ​ദ​മി അ​വാ​ർ​ഡ് ന​ൽ​കി​യ​ത് 96-ാം വ​യ​സി​ലാ​ണ്. ഇം​ഗ്ലീ​ഷ് മീ​ഡി​യം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ച്ചി​റ​ങ്ങു​ന്ന കു​ട്ടി​ക​ൾ​ക്ക് തോ​പ്പി​ൽ ഭാ​സി​യെ​ക്കു​റി​ച്ചോ ജി. ​ശ​ങ്ക​ര​പി​ള്ള​യെ​ക്കു​റി​ച്ചോ കാ​വാ​ലം നാ​രാ​യ​ണ​പ​ണി​ക്ക​രെ​ക്കു​റി​ച്ചോ ഒ.​മാ​ധ​വ​നെ​ക്കു​റി​ച്ചോ ഒ​ന്നും അ​റി​യി​ല്ലെന്നും അദ്ദേഹം പറഞ്ഞു. പാ​രി​പ്പ​ള്ളി സം​സ്കാ​ര​യു​ടെ പ​തി​മൂ​ന്നാ​മ​ത് സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​മൂ​ല​ന​ഗ​രം മോ​ഹ​ൻ. ഗി​രീ​ഷ് ക​ർ​ണാ​ട് ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ വി. ​ജ​യ​പ്ര​കാ​ശ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.

പാ​ലാ ത​ങ്കം, അ​ഹ​മ്മ​ദ് മു​സ്ലിം, വ​ക്കം മാ​ധ​വ​ൻ, കാ​ഞ്ഞി​പ്പു​ഴ ശ​ശി എ​ന്നീ നാ​ട​ക പ്ര​തി​ഭ​ക​ളെ 5000 രൂ​പ വീ​തം ഗു​രു​ദ​ക്ഷി​ണ ന​ൽ​കി ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി നാ​ട​ക ന​ട​ൻ വ​ക്കം ഷ​ക്കീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഹ​മ്മ​ദ് മു​സ്ലിം നാ​ട​കാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ക​ലാ​കാ​രന്മാ​രാ​യ ക​രി​ങ്ങ​ന്നൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നേ​യും ആ​ർ​ട്ടി​സ്റ്റ് വേ​ള​മാ​നൂ​ർ അ​ഭി​ലാ​ഷി​നേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ല്ലു​വാ​തു​ക്ക​ൽ ഗ​വ.​എ​ൽപി സ്കൂ​ൾ​വി​ദ്യാ​ർ​ഥി ആ​ദി​രാ​ജി​ന് പ​ഠ​ന​സ​ഹാ​യ​മാ​യി 1000 രൂ​പ ന​ൽ​കി. സം​സ്കാ​ര സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള എന്നിവർ പ്രസംഗിച്ചു. ക​ണ്ണൂ​ർ നാ​ട​ക​സം​ഘം കു​മാ​ര​നാ​ശാ​നും ച​ണ്ഡാ​ല​ഭി​ക്ഷു​കി​യും എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ഇന്ന് വൈ​കുന്നേരം 6.30ന് ​തി​രു​വ​ന​ന്ത​പു​രം സൗ​പ​ർ​ണി​ക​യു​ടെ ഇ​തി​ഹാ​സം എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ക്കും.