ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യ്ക്കെ​തി​രെ ആ​ർഎ​സ്പി ക​ള​ക്ടറേറ്റ് പി​ക്ക​റ്റ് ചെ​യ്തു
Sunday, November 17, 2019 11:25 PM IST
കൊല്ലം: സിപി​​എം ഭ​ര​ണ​ത്തി​ൽ കേ​ര​ളം പോ​ലീ​സ് സ്റ്റേ​റ്റാ​യി മാ​റി​യെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി. പ​റ​ഞ്ഞു. ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യ്ക്കെ​തി​രം കൊ​ല്ല​ത്ത് ആ​ർ​എ​സ്പി സം​ഘ​ടി​പ്പി​ച്ച ക​ള​ക്ടറേറ്റ് പി​ക്ക​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു എംപി.
ഇ​ട​തു​പ​ക്ഷ​ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ കീ​ഴി​ൽ പൗ​രാ​വ​കാ​ശ​വും മ​നു​ഷ്യാ​വ​കാ​ശ​വും ന​ഗ്ന​മാ​യി ലം​ഘി​ക്കു​ന്ന​ത് ഏ​റ്റ​വും വി​ല​യ വി​രോ​ധാ​ഭാ​സ​മാ​ണ്. വി​യോ​ജി​പ്പി​ന്‍റെ പ്ര​ത്യ​യ ശാ​സ്ത്ര​ത്തെ ഉന്മൂല​നം ചെ​യ്യു​ന്ന​ത് ഫാ​സി​സ്റ്റ് പ്ര​വ​ണ​ത​യാ​ണ്. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ​യും സം​സ്ഥാ​ന നേ​തൃ​ത്വ​വും മു​ഖ്യ​മ​ന്ത്രി​ക്ക് മു​ന്നി​ൽ അ​പ്ര​സ​ക്ത​മാ​കു​ന്നു.
മാ​വോ​യി​സ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ​ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ നാ​ല് പേ​രെ കേ​ര​ളാ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി എ​ന്ന് പ്ര​ധാ​ന​ ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​ഐ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്പോ​ഴും മു​ഖ്യ​മ​ന്ത്രി പു​ല​ർ​ത്തു​ന്ന മൗ​നം ദു​രൂ​ഹ​മാ​ണ്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ക​രി​നി​യ​മ​മാ​യ യു​എ​പി​എ നി​യ​മ​ഭേ​ദ​ഗ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി മോ​ദി അ​മി​ത്ഷാ ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള വി​ധേ​യ​ത്വം പ്ര​ക​ടി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ പ്ര​യോ​ക്താ​വാ​യി മാ​റി​യ​താ​യും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
വാ​ള​യാ​റി​ൽ ദ​ളി​ത് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളെ പീ​ഡി​പ്പി​ച്ച് കൊ​ന്ന ഘാ​ത​ക​രെ സം​ര​ക്ഷി​ക്കു​ക​യും സാ​മൂ​ഹ്യ​മാ​റ്റ​ത്തി​നാ​യി പൊ​രു​തു​ന്ന മാ​വോ​യി​സ്റ്റു​ക​ളെ കൊ​ന്നൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സി​പി​എം ​നി​ല​പാ​ട് സാ​മ്രാ​ജ്യ​ത്വ ന​യ​മാ​ണ്. ഇ​ട​തു​പ​ക്ഷ​രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ച സി​പി​എമ്മിന് ​ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കു​ട്ട​യി​ലാ​യി​രി​ക്കും സ്ഥാ​ന​മു​ണ്ടാ​കു​ക​യെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
പി​ക്ക​റ്റിം​ഗ് സ​മ​ര​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ.​എം.​ബാ​ലി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഇ​ട​വ​ല​ശേരി സു​രേ​ന്ദ്ര​ൻ, കെ. ​സി​സി​ലി, സി.​പി. സു​ദീ​ഷ് കു​മാ​ർ, എ​സ്. ശോ​ഭ, എ​സ്. ത്യാ​ഗ​രാ​ജ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
പി​ക്ക​റ്റിം​ഗി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന് സ​ജി ടി. ​ആ​ന​ന്ദ്, ടി.​കെ. സു​ൽ​ഫി, കു​രീ​പ്പു​ഴ മോ​ഹ​ന​ൻ, ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​ര​ത്ന​കു​മാ​ർ, ജി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എം.​എ​സ്. ഷൗ​ക്ക​ത്ത്, കോ​വൂ​ർ ഉ​ല്ലാ​സ്, ആ​ർ. നാ​രാ​യ​ണ​പി​ള്ള, ജെ​സ്റ്റി​ൻ​ജോ​ണ്‍, എ​ൻ. നാ​സ​ർ​ഖാ​ൻ, വി​ജ​യ​ദേ​വ​ൻ​പി​ള്ള, സി. ​മ​ഹേ​ശ്വ​ര​ൻ​പി​ള്ള, ആ​ർ. സു​നി​ൽ, തു​ണ്ടി​ൽ നി​സാ​ർ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, വെ​ളി​യം ഉ​ദ​യ​കു​മാ​ർ, എ​സ്. ലാ​ലു, ഉ​ല്ലാ​സ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.