കു​മാ​ര​നാ​ശാ​ന്‍റെ പ്ര​തി​മ യാ​ഥാ​ർ​ഥ്യമാ​കു​ന്നു; പീ​ഠം പ​ണി പൂ​ർ​ത്തി​യാ​യി
Saturday, December 14, 2019 11:28 PM IST
കൊ​ല്ലം : കൊ​ല്ലം ബോ​ട്ട് ജെ​ട്ടി​യോ​ട് ചേ​ർ​ന്ന് കെ​എ​സ്​ആ​ർടിസി​ക്ക് എ​തി​ർ​വ​ശം കാ​വ്യ​കൗ​മു​ദി സാ​ഹി​ത്യ​സ​മി​തി സ്ഥാ​പി​ക്കു​ന്ന മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ പൂ​ർ​ണകാ​യ വെ​ങ്ക​ല​പ്ര​തി​മ​യും പ്ര​തി​മ നി​ൽ​ക്കു​ന്ന പീ​ഠ​ത്തി​ന്‍റെ നി​ർ​മ്മാ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു.
സം​സ്ഥാ​ന​ത്ത് ക​വി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​വ്യ​കൗ​മു​ദി​ക്ക് പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭൂ​മി​യി​ലാ​ണ് ആ​ശാ​ൻ പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​ത്. പീ​ഠ​ത്തി​ന് മു​ക​ളി​ൽ എട്ട് അ​ടി ഉ​യ​ര​മു​ള​ള പ്ര​തി​മ​യാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. റിം​ഗി​ന​ക​ത്ത് ആ​റ​ടി​യോ​ളം താ​ഴ്ച​യി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തും ക​ട്ട കെ​ട്ടി​യും ബ​ല​പ്പെ​ടു​ത്തി​യ പീ​ഠ​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട ്.
തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 30 ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ള​ള എ​സ്റ്റി​മേ​റ്റ് തു​ക. ഈ ​തു​ക ക​ണ്ടെത്തേ​ണ്ടിയി​രി​ക്കു​ന്നു. കാ​വ്യ​കൗ​മു​ദി നേ​രി​ട്ടാ​ണ് പീ​ഠ​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഭാ​ഷാ സ്നേ​ഹി​ക​ളു​ടെ​യും സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ-​സാ​മു​ദാ​യി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ സ​ഹ​ക​ര​ണ​വും സാ​ന്പ​ത്തി​ക​സ​ഹാ​യ​വും ആ​വ​ശ്യ​മാ​ണെ​ന്ന് കാ​വ്യ​കൗ​മു​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പറഞ്ഞു.
പ​ല്ല​ന​യാ​റ്റി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ കു​മാ​ര​നാ​ശാ​ൻ മ​രി​ച്ചി​ട്ട് 96 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. കൊ​ല്ല​ത്ത് നി​ന്നു​മാ​ണ് ബോ​ട്ട് യാ​ത്ര ആ​രം​ഭി​ച്ച് മ​ര​ണ​പ്പെ​ടു​ന്ന​ത്. ആ​ശാ​ന്‍റെ പാ​ദ​സ്പ​ർ​ശം അ​വ​സാ​ന​മാ​യി പ​തി​ഞ്ഞ ഭൂ​മി​യി​ൽ ത​ന്നെ പ്ര​തി​മ സ്ഥാ​പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ ഇ​നി​യും വൈ​കു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ലെന്നും കാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പറഞ്ഞു.