കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി
Saturday, December 14, 2019 11:38 PM IST
കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. ത​ല​ക​റ​ക്ക​വും ഛർ​ദി​യും ബാ​ധി​ച്ച് അ​വ​ശ​യാ​യി വ​ന്ന കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി​നി​ക്കാ​ണ് ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. ആ​റി​ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ യു​വ​തി​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ൾ എ​ട്ടി​ന് ഓ​പി തു​ട​ങ്ങു​മ്പോ​ൾ മാ​ത്ര​മേ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്നു പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​പ്പോ​ൾ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കും എ​ന്ന് പ​റ​ഞ്ഞു യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ഭീ​ഷ​ണി പെ​ടു​ത്തി​യ​തോ​ടെ രോ​ഗി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.
സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.