ആ​ഗോ​ള​വ​ൽ​ക​ര​ണം ഇ​ന്ത്യ​ൻ കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്തു: എ. ​വി​ജ​യ​രാ​ഘ​വ​ൻ
Monday, February 17, 2020 11:21 PM IST
കു​ണ്ട​റ: ആ​ഗോ​ള​വ​ൽ​ക്ക​ര​ണം ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച​ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ലാ​ണെ​ന്ന് എ​ൽ ഡി ​എ​ഫ് സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ ​വി​ജ​യ​രാ​ഘ​വ​ൻ.

കൊ​ല്ല​ത്തു ന​ട​ക്കു​ന്ന കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കു​ണ്ട​റ മു​ക്ക​ട​യി​ൽ ആ​ഗോ​ള​വ​ൽ​ക്ക​ര​ണ​വും കാ​ർ​ഷി​ക മേ​ഖ​ല​യും എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഏ​റ്റ തി​രി​ച്ച​ടി ഇ​ന്ത്യ​യി​ലെ സ​മ്പ​ത്ത് ഘ​ട​ന​യെ ത​ക​ർ​ത്തു.

വ​ർ​ഷം മു​ഴു​വ​നും കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ല​ഭി​ക്ക​ത്ത​ക്ക​ത​ര​ത്തി​ൽ ആ​ധു​നി​ക സ​ങ്കേ​ത​ങ്ങ​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക​മ്പോ​ള​ങ്ങ​ൾ ഇ​വ​ർ കൈ​ക്ക​ലാ​ക്കി. പ​ഴം, പ​ച്ച​ക്ക​റി മേ​ഖ​ല​ക​ൾ ആ​ഗോ​ള ഭീ​മ​ന്മാ​ർ ആ​ധി​പ​ത്യ​മു​റ​പ്പി​ച്ചു. രാ​ജ്യ​ത്തെ സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും സം​ഭ​വി​ച്ച അ​പ​ജ​യ​ങ്ങ​ളെ മ​റ​യി​ടാ​ൻ ജ​ന​ങ്ങ​ളെ ജാ​തീ​യ​മാ​യി വേ​ർ​തി​രി​ച്ചു ഭ​ര​ണം കൈ​യ്യാ​ളു​ന്ന​വ​രെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എം കു​ണ്ട​റ ഏ​രി​യാ സെ​ക്രെ​ട്ട​റി എ​സ് എ​ൽ സ​ജി കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ ​ജി ര​വി, സി ​പി ഐ ​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗം എ​ൻ അ​നി​രു​ദ്ധ​ൻ, ക​ർ​ഷ​ക സം​ഘം സി ​ബാ​ൾ​ഡ്വി​ൻ, ക​ർ​ഷ​ക സം​ഘം കു​ണ്ട​റ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സി ​സോ​മ​ൻ പി​ള്ള, വി ​പ്ര​സ​ന്ന കു​മാ​ർ, സി ​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.