കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, August 5, 2020 1:28 AM IST
ഓ​യൂ​ർ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട: ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ചെ​റി​യ വെ​ളി​ന​ല്ലൂ​ർ റോ​ഡു​വി​ള ത​ട​ത്തി വി​ള അ​ന​സ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ സ​ലാം (58) ആ​ണ് മ​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച അ​ബ്ദു​ൾ സ​ലാ​മി​നും, ഭാ​ര്യ റം​ല​ത്ത് ബീ​വി​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 24 ന് ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗ​മു​ക്തി നേ​ടി​യ റം​ലാ​ബീ​വി​യെ ക​ഴി​ഞ്ഞ ദി​വ​സം ഡി​സ്ചാ​ർ​ജ് ചെ​യ്തു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ബ്ദു​ൾ സ​ലാ​മി​നെ ന്യു​മോ​ണി​യ ബാ​ധി​ച്ചു ചൊ​വാ​ഴ്ച്ച പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: അ​ന​സ്, അ​നീ​സ, ത​സ്ലി​മ. മ​രു​മ​ക്ക​ൾ: ഷെ​മീ​ർ, റാ​ഫി.