ശ്രീ​നാ​രാ​യ​ണ ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല കു​ണ്ട​റ​യി​ൽ സ്ഥാ​പി​ക്ക​ണം: പൗ​ര​വേ​ദി
Thursday, September 17, 2020 10:45 PM IST
കു​ണ്ട​റ: ശ്രീ​നാ​രാ​യ​ണ ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യും പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളും കു​ണ്ട​റ‍‍​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി കു​ണ്ട​റ സ​ർ​വേ ന​ന്പ​രി​ൽ 10 ഏ​ക്ക​ർ സ്വ​കാ​ര്യ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ർ​ക്കാ​രി​ന് കൈ​മാ​റാ​മെ​ന്ന് പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ​യ വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​രെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ല​ത്ത് ശ്രീ​നാ​രാ​യ​ണ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി സ്ഥാ​പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും പൗ​ര​വേ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. മാ​ത്യു, ഡോ. ​എ​സ്. ശി​വ​ദാ​സ​ൻ പി​ള്ള, മ​ണി ചീ​ര​ങ്കാ​വി​ൽ, ഇ. ​ശ​ശി​ധ​ര​ൻ പി​ള്ള, വി. ​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ, റ്റി. ​എ അ​ൽ​ഫോ​ൺ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.