ജ​ലനി​ധി​യെ​പ്പ​റ്റി​യു​ള​ള ആ​രോ​പ​ണം വാ​സ്ത​വ വി​രു​ദ്ധ​മെ​ന്ന് അ​ധി​കൃ​ത​ര്‍
Thursday, September 17, 2020 10:46 PM IST
ച​വ​റ: കു​ടി​വെ​ള​ളം വി​ത​ര​ണം ചെ​യ്യു​ന്ന ച​വ​റ ജ​ല​നി​ധി കു​ടി​വെള്ളം ​ന​ല്‍​കു​ന്നി​ല്ലയെ​ന്ന ആ​രോ​പ​ണം വാ​സ്ത​വ വി​രു​ദ്ധ​മെ​ന്ന് ജ​ല​നി​ധി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​ ചി​ല​ര്‍ ജ​ല​നി​ധി​യെ ത​ക​ര്‍​ക്കാ​നാ​യി ക​ള​ള പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ്. ശാ​സ്താംകോ​ട്ട​യി​ല്‍ നി​ന്നും ച​വ​റ ജ​ല സം​ഭ​ര​ണി​യി​ലെ​ത്തി​ക്കു​ന്ന വെള്ളം ദി​വ​സ​വും ര​ണ്ട് നേ​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു.​

എ​ന്നാ​ല്‍ വ​ര​ള്‍​ച്ച​യെ തു​ട​ര്‍​ന്ന് വി​ത​ര​ണം ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കി.​ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം കാ​ര​ണം എ​ല്ലാ​വ​ര്‍​ക്കും വെ​ള​ളം എ​ത്തി​ക്കു​ന്ന​തി​നാ​യി കു​ഴ​​ല്‍​ക്കി​ണ​റി​ല്‍ നി​ന്നും ഇ​തി​ന് പ​രി​ഹാ​രം ക​ണ്ടു. ക​മ്പ​നി​യു​ടെ ഖ​ന​ന മേ​ഖ​ല​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​ദ്യം അ​ട​ക്കേ​ണ്ട തു​ക ഐ​ആ​ര്‍​ഇ, കെ​എം​എംഎ​ല്‍ അ​ട​ച്ചി​രു​ന്നു.​ ഉ​പയോഗി​ക്കു​ന്ന​തി​നു​സ​രി​ച്ചു​ള​ള വെ​ള​ള​ക്ക​രം ഉ​പ​ഭോ​ക്താ​ക്ക​ള്‍ അ​ട​ക്ക​ണം എ​ന്ന് അ​ന്ന് വ്യ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശാ​സ്താം കോ​ട്ട​യി​ലെ പ​മ്പ് കേ​ടാ​യ​തി​നാ​ല്‍ ജ​ല വി​ത​ര​ണ​ത്തി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ഭാ​ഗീ​ക​മാ​യി ത​ട​സം വ​ന്നു. പ​മ്പി​ംഗിന്‍റെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ത്ത് ജ​ല വി​ത​ര​ണം പു​ന: സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി അ​ന്വേ​ഷി​ക്കാ​തെ ജ​ല​നി​ധി​ക്കെ​തി​രെ തി​രി​യു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. കു​പ്ര​ച​ര​ണ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ വി​ശ്വ​സി​ക്ക​രു​തെ​ന്ന് ജ​ല​നി​ധി പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി വി. ​യ​ശോ​ധ​ര​ന്‍, സോ​മ​രാ​ജ​ന്‍​പി​ള​ള എ​ന്നി​വ​ര്‍ അ​റി​യി​ച്ചു