സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ൽ വീ​ഡി​യോ പ്ര​ചാ​ര​ണം, പോ​ലീ​സ് കേ​സെ​ടു​ത്തു
Saturday, December 5, 2020 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ല്ല​പ്പ​ള്ളി ഡി​വി​ഷ​നി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ബി​ത ബാ​ബു​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ്.
സ്ഥാ​നാ​ർ​ഥി​യു​ടെ പ​ടം മോ​ർ​ഫ് ചെ​യ്ത് വ്യാ​ജ ഫോ​ട്ടോ​യും വീ​ഡി​യോ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​രി​പ്പി​ച്ച​താ​യാ​ണ് കേ​സ്.
വ്യാ​ജ വീ​ഡി​യോ​യും ഫോ​ട്ടോ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കും ക​മ​ന്‍റു​ക​ൾ ഇ​ടു​ന്ന​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വ്യാ​ജ​നോ​ട്ടീ​സ് പ്ര​ചാ​ര​ണം; പ​രാ​തി ന​ൽ​കി

കോ​ഴ​ഞ്ചേ​രി : തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി വ്യാ​ജ​നോ​ട്ടീ​സ് അ​ച്ച​ടി​ച്ച് പ്ര​ച​രി​പ്പി​ച്ചു എ​ന്നാ​രോ​പി​ച്ച് പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​റും 10-ാം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സാ​നാ​ർ​ഥി​യു​മാ​യ ശോ​ശാ​മ്മ തോ​മ​സ് പു​ളി​മൂ​ട്ടി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ല്കി.
തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.