കോ​വി​ഡ് വ്യാ​പ​നം ! ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കും; വേ​ണ്ടി​വ​ന്നാ​ല്‍ നി​രോ​ധ​നാ​ജ്ഞ‌
Saturday, April 17, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ക്ര​മീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി ഒ​മ്പ​തി​ന് അ​ട​യ്ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വ്യാ​പാ​രി​വ്യ​വ​സാ​യി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

സാ​നി​റ്റൈ​സ​ര്‍, കൈ​ക​ഴു​കു​ന്ന​തി​നു​ള്ള വെ​ള്ളം, സോ​പ്പ്, സ്ഥാ​പ​ന​ത്തി​ല്‍ വ​രു​ന്ന​വ​രു​ടെ പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ എ​ഴു​തി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്യ​ണം.ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഴി​വ​തും എ​സി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​രു​ത്. ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി മാ​ത്രം ന​ല്‍​ക​ ണം.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ജി​ല്ല​യി​ല്‍ പോ​ലീ​സ് ആ​ക്ട് 144 പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കേ​ണ്ട​താ​യി വ​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

‌ന​ഗ​ര​സ​ഭ​യി​ല്‍

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നും ഇ​ക്കാ​ര്യം നി​രീ​ക്ഷി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി. കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍​ഹു​സൈ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന സം​യു​ക്ത യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കും. സാ​നി​റ്റൈ​സ​ര്‍, മാ​സ്‌​ക് എ​ന്നി​വ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.

വ​ഴി​യോ​ര ക​ട​ക​ള്‍, വ്യാ​പാ​ര സ്ഥ​ല​ങ്ങ​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, പൊ​തു ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം, സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​ട്ടു​മാ​ര്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ടീം ​രൂ​പീ​ക​രി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും.

പ്ര​തി​പ​ക്ഷ നേ​താ​വ് ജാ​സിം​കു​ട്ടി, ഹെ​ല്‍​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്സ്, ഡി​വൈ​എ​സ്പി പ്ര​വീ​ണ്‍ കു​മാ​ര്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.‌
വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 06 (പോ​ഴും​പാ​റ), വെ​ച്ചൂ​ച്ചി​റ വാ​ര്‍​ഡ് 06, വാ​ര്‍​ഡ് 07 (കൊ​ല്ല​മു​ള മു​ത​ല്‍ എ​ഴു​പ​തേ​ക്ക​ര്‍ ഭാ​ഗം വ​രെ), കോ​ട്ടാ​ങ്ങ​ല്‍ വാ​ര്‍​ഡ് 06 (കു​ള​യാ​കു​ഴി ഭാ​ഗം), പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് 22 (വ​ഞ്ചി​പ്പ​ടി മു​ത​ല്‍ സ​ല്‍​മാ​ന്‍ പാ​രീ​സ് ഭാ​ഗം വ​രെ), ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 03 (പാ​റ​ക്ക​ട​വ് , തോ​പ്പി​ല്‍ എ​ന്നീ ഭാ​ഗ​ങ്ങ​ള്‍), പ​ള്ളി​ക്ക​ല്‍ വാ​ര്‍​ഡ് 06, വാ​ര്‍​ഡ് 22 (ആ​ശാ​രി​മു​ക്ക്, തോ​ട്ടു​വ, ചെ​ന്നം​പ​ത്തൂ​ര്‍ കോ​ള​നി ഉ​ള്‍​പ്പെ​ടു​ന്ന തോ​ട്ടു​വ കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് എ​ന്നീ ഭാ​ഗ​ങ്ങ​ള്‍), കൊ​റ്റ​നാ​ട് വാ​ര്‍​ഡ് 10 (വ​ലി​യ​കു​ന്നം, അം​ബേ​ദ്ക​ര്‍, കു​രി​ശു​മു​ട്ടം അ​ങ്ക​ണ​വാ​ടി ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ള്‍), ആ​റ​ന്മു​ള വാ​ര്‍​ഡ് 16 (എ​ഴി​ക്കാ​ട് കോ​ള​നി​യും പ​രി​സ​ര പ്ര​ദേ​ശ​വും) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം.

‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി

ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 13, പ​ള്ളി​ക്ക​ല്‍ വാ​ര്‍​ഡ് 4, 21, കു​റ്റൂ​ര്‍ വാ​ര്‍​ഡ് 6 (ആ​ല്‍​ത്ത​റ ജം​ഗ്ഷ​ന്‍ നി​ന്നും ഇ​ട​ത്തേ​ക്ക് നെ​ല്ലാ​ട് റോ​ഡ് പു​ന്ന​വേ​ലി ഭാ​ഗം), വാ​ര്‍​ഡ് 14 (ന​രി​യ​ന്‍​കാ​വ് മു​ത​ല്‍ തു​ണ്ട​ത്തി​ല്‍​പ്പ​ടി റോ​ഡ് ക​നാ​ല്‍ സൈ​ഡ് വ​രെ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.

‌നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു

പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 12 ( എ​സ്എ​ടി ട​വ​ര്‍ മു​ത​ല്‍ ക​രി​ക്കു​ടു​ക്ക മ​ല​യ​കം ഭാ​ഗം വ​രെ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​തി​നാ​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ച​താ​യി ജി​ല്ലാ​ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.‌