12028.652 ട​ൺ നെ​ല്ല് ശേ​ഖ​രി​ച്ച് സ​പ്ലൈ​കോ
Thursday, June 10, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡും മ​ഴ​ക്കെ​ടു​തി​യും നെ​ല്‍​ക​ര്‍​ഷ​ക​രെ വ​ല​ച്ച​ച്ചപ്പോഴും സംഭരണത്തിൽ മികച്ച നേട്ടമെന്ന് സപ്ലൈകോ 2020 - 21 കാ​ല​യ​ള​വി​ല്‍ 2686 ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് ഇ​തേ​വ​രെ 12028.652 ട​ണ്‍ നെ​ല്ലാ​ണ് സ​പ്ലൈ​കോ ജി​ല്ലാ നെ​ല്ല് സം​ഭ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഭ​രി​ച്ച​ത്.
ജി​ല്ല​യി​ല്‍ ടൗ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​മൂ​ലം ക​ഴി​ഞ്ഞ​മാ​സം മാ​ത്രം 167.400 ഹെ​ക്ട​ര്‍ നെ​ല്‍​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.
ക​ര്‍​ഷ​ക​രി​ല്‍ നി​ന്നു സം​ഭ​രി​ച്ച 11201.015 ട​ണ്‍ നെ​ല്ലി​ന്‍റെ ക​ണ​ക്ക് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി ഇ​വ​ര്‍​ക്കു​ള്ള തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ സി.​എ​ല്‍. മി​നി പ​റ​ഞ്ഞു. കി​ലോ​യ്ക്ക് 27.48 രൂ​പ​യാ​ണു നെ​ല്ലി​ന്‍റെ സം​ഭ​ര​ണ വി​ല.
1022 ക​ര്‍​ഷ​ക​ര്‍​ക്കു 5228.86 ട​ണ്‍ നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല ബാ​ങ്ക് മു​ഖേ​ന വാ​യ്പ​യാ​യി ഇ​തേ​വ​രെ ന​ല്‍​കി​കയിട്ടുണ്ട്.
നെ​ല്‍​ക​ര്‍​ഷ​ക​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ത​ല്‍ സം​ഭ​ര​ണ വി​ല ല​ഭ്യ​മാ​ക്ക​ല്‍ വ​രെ​യു​ള്ള എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​ത് www.supplycopaddy.in എ​ന്ന സ​പ്ലൈ​കോ പോ​ര്‍​ട്ട​ല്‍ മു​ഖേ​ന​യാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നും 3209 ക​ര്‍​ഷ​ക​ര്‍ സ​പ്ലൈ​കോ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.