പ്ല​സ് വ​ൺ പ​രീ​ക്ഷ: ടെ​ൻ​ഷ​ൻ ഇ​ല്ലാ​തെ ആ​ദ്യ​ദി​നം
Friday, September 24, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ടെ​ൻ​ഷ​ൻ ഇ​ല്ലാ​തെ പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ദി​നം. ഇ​ന്ന​ലെ സോ​ഷ്യോ​ള​ജി ആ​യി​രു​ന്നു വി​ഷ​യ​മെ​ന്ന​തി​നാ​ൽ അ​ധി​കം കു​ട്ടി​ക​ൾ​ക്കും പ​രീ​ക്ഷ ഇ​ല്ലാ​യി​രു​ന്നു. സ​യ​ൻ​സ് ബാ​ച്ചി​ലെ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ​പ​രീ​ക്ഷ ചൊ​വ്വാ​ഴ്ച​യാ​ണ്. അ​ന്ന് കെ​മി​സ്ട്രി​യാ​ണ് വി​ഷ​യം. ഇ​ന്ന​ലെ പ​രീ​ക്ഷ എ​ഴു​തേ​ണ്ട കു​ട്ടി​ക​ൾ രാ​വി​ലെ ത​ന്നെ സ്കൂ​ളു​ക​ളി​ലെ​ത്തി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ. സ്കൂ​ളും ക്ലാ​സ് മു​റി​ക​ളു​മൊ​ക്കെ മു​ൻ പ​രി​ച​യ​മി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു കു​ട്ടി​ക​ളേ​റെ​യും. പ്ര​വേ​ശ​ന​ത്തി​ന് എ​ത്തി​യ​ശേ​ഷം പി​ന്നീ​ട് ഇ​ന്ന​ലെ​യാ​ണ് ഇ​വ​രി​ൽ പ​ല​രും സ്വ​ന്തം സ്കൂ​ളി​ലേ​ക്കെ​ത്തി​യ​ത്. പ​രീ​ക്ഷാ ഹാ​ൾ ക​ണ്ടെ​ത്താ​ൻ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ അ​ധ്യാ​പ​ക​ര​ട​ക്കം രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ക്ലാ​സ് മു​റി​ക​ളി​ൽ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചാ​ണ് കു​ട്ടി​ക​ൾ ഇ​രു​ന്ന​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രും പ്ര​ത്യേ​ക ക്ലാ​സ് മു​റി​ക​ളി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.