223-ാമ​ത് സ്നേ​ഹ​ഭ​വ​നം മാ​യ​യ്ക്കും കു​ടും​ബ​ത്തി​നും
Tuesday, October 26, 2021 10:01 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്.​സു​നി​ൽ നി​രാ​ലം​ബ​രാ​യ ഭ​വ​ന​ര​ഹി​ത​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 223-ാമ​ത് സ്നേ​ഹ​ഭ​വ​നം വി​ദേ​ശ മ​ല​യാ​ളി​യാ​യ ദീ​പ​ക് ജോ​ർ​ജി​ന്‍റെ സ​ഹാ​യ​ത്താ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നാ​യ ജോ​ർ​ജി​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു ക്യാ​പ്പി​റ്റേ​ഷ​ൻ ഫീ ​ന​ൽ​കാ​തെ അ​ഡ്മി​ഷ​ൻ കി​ട്ടി​യ​തി​നു സ​ന്തോ​ഷ​മാ​യി തു​വ​യൂ​ർ തെ​ക്ക് മി​ഥു​ൻ ഭ​വ​ന​ത്തി​ൽ വി​ധ​വ​യാ​യ മാ​യ്ക്കും ര​ണ്ടു കു​ട്ടി​ക​ൾ​ക്കും അ​മ്മ​യ്ക്കു​മാ​യി നി​ർ​മി​ച്ചു ന​ൽ​കി. ‌
വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മാ​യ​യു​ടെ ഭ​ർ​ത്താ​വ് ബി​നു ന​ദി​യി​ൽ വീ​ണ് മ​ര​ണ​പ്പെ​ടു​ക​യും മാ​യ​യും ര​ണ്ട് കു​ട്ടി​ക​ളും വൃ​ദ്ധ​യാ​യ മാ​താ​വും അ​ട​ങ്ങി​യ കു​ടും​ബം ത​ക​ർ​ന്നു വീ​ഴാ​റാ​യ ഒ​രു കു​ടി​ലി​ലാ​യി​രു​ന്നു താ​മ​സം. ഇ​വ​രു​ടെ അ​വ​സ്ഥ നേ​രി​ൽ കാ​ണാ​നി​ട​യാ​യ സു​നി​ൽ ടീ​ച്ച​ർ, ദീ​പ​ക് ജോ​ർ​ജ് ന​ൽ​കി​യ നാ​ലു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് പ​ണി​ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ സി​ന്ധു ദി​ലീ​പ്, സ​ന്തോ​ഷ് എം.​സാം, കെ.​പി. ജ​യ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌