ജി​ല്ലാ ഒ​ളി​ന്പി​ക്സ് സ​മാ​പി​ച്ചു
Saturday, January 22, 2022 10:18 PM IST
തി​രു​വ​ല്ല: ജി​ല്ലാ ഒ​ളി​ന്പി​ക്സി​നു സ​മാ​പ​ന​മാ​യി. ഇ​ന്ന​ലെ തി​രു​വ​ല്ല​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ഒ​ളി​ന്പി​ക്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ.​എം. രാ​ജു, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ഒ​ളി​ന്പി​ക്സ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന​ൽ ജി. ​പ​ണി​ക്ക​ർ, മാ​ത്യൂ​സ് കെ. ​ജേ​ക്ക​ബ്, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​യി പൗ​ലോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റെ​ന്നി വ​ർ​ഗീ​സ്, ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കു​ര്യ​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ത്ത​നം​തി​ട്ട സി​ടി​എ​ഫ്സി തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​നെ ടൈ​ബ്രേ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി.

റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ചാ​ർ​ളി ചെ​റി​യാ​ൻ, സ​ന​ൽ ജി. ​പ​ണി​ക്ക​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​ രു​ന്നു.