എൻഎസ്എസ് താ​ലൂ​ക്ക് യൂ​ണി​യ​ൻ അംഗങ്ങളെ തെരഞ്ഞെടുത്തു
Sunday, February 16, 2020 11:06 PM IST
പ​ത്ത​നം​തി​ട്ട : എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് ക​ര​യോ​ഗ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ സു​രേ​ഷ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 17 അം​ഗ ഭ​ര​ണ സ​മ​തി​യി​ലേ​ക്ക് 14 പേ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.
പ​ത്ത​നം​തി​ട്ട, മ​ല്ല​പ്പു​ഴ​ശേ​രി, വ​ള​ളി​ക്കാ​ട് പ​ടി​ഞ്ഞാ​റ് മേ​ഖ​ല​ക​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ഓ​ദ്യോ​ഗി​ക പാ​ന​ലി​ൽ പ​ത്ത​നം​തി​ട്ട മേ​ഖ​ല​യി​ലേ​ക്ക് മ​ത്സ​രി​ച്ച ഗീ​താ സു​രേ​ഷും മ​ല​പ്പു​ഴ​ശേ​രി മേ​ഖ​ല​യി​ൽ നി​ന്നും മ​ത്സ​രി​ച്ച സേ​തു​മാ​ധ​വ​ൻ നാ​യ​രും വ​ള്ളി​ക്കോ​ട് പ​ടി​ഞ്ഞാ​റെ മേ​ഖ​ല​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത​നാ​യി മ​ത്സ​രി​ച്ച ഹ​രി വ​ള്ളി​ക്കോ​ട് വി​ജ​യി​ച്ചു .
നി​ല​വി​ൽ പ്ര​സി​ഡ​ന്‍റാ​യ സി ​എ​ൻ.​സോ​മ​നാ​ഥ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട, പി.​ഡി പ​ത്മ​കു​മാ​ർ, ബി ​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, കെ.​വി.​സു​നി​ൽ​കു​മാ​ർ, ഡി.​അ​ശോ​ക് കു​മാ​ർ, പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, ക​മ​ലാ​സ​ന​ൻ കാ​ര്യാ​ട്ട്, കെ. ​സ​രോ​ജ് കു​മാ​ർ, പി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ സ​ത്യ​ൻ നാ​യ​ർ, റ്റി.​വി. ഹ​രി​ദാ​സ​ൻ നാ​യ​ർ, പി. ​ജി. അ​നി​ൽ​കു​മാ​ർ, എ. ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.